എ.ഐ.സി.സി ജനറൽ സെക്രട്ടറിയും സെക്രട്ടറിയും പങ്കെടുത്ത കോട്ടയം ജില്ലാ നേതൃയോഗത്തിൽ ഹിന്ദിയിൽ സ്വാഗതം ആശംസിച്ച് ജില്ലാ സെക്രട്ടറി ; പുതുതലമുറയ്ക്കുള്ള ഓർമ്മപ്പെടുത്തലെന്ന് ജോണി ജോസഫ്
തേർഡ് ഐ ബ്യൂറോ
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ എ.ഐ.സി.സി സെക്രട്ടറി ഡിസൂസയും പങ്കെടുത്ത ജില്ലാ നേതൃയോഗത്തിൽ ഹിന്ദിയിൽ സ്വാഗത പ്രസംഗം നടത്തി കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോണി ജോസഫ്. ജനറൽ സെക്രട്ടറി താരിഖ് അൻവർ ബീഹാറിൽ നിന്നുള്ള ആളായതിനാലും ഹിന്ദി സംസാരിക്കുന്ന ആളായതിനാലുമാണ് ഹിന്ദിയിൽ സംസാരിച്ചതെന്ന് ജോണി ജോസഫ് തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.
ഇതിനെക്കാൾ ഉപരി കോൺഗ്രസ് ആദ്യ കാലത്ത് ദേശീയോദ്ഗ്രഥനം സാധ്യമാക്കുന്നതിനായി ഹിന്ദി പ്രാചര സഭ സ്ഥാപിച്ചിരുന്നു. ഹിന്ദി പ്രചാരണം കോൺഗ്രസിന്റെ മുഖ്യലക്ഷ്യമായിരുന്നു. പുതുതലമുറ ഇത് മറന്നു തുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ഒരു ഓർമ്മപ്പെടുത്തലിന് വേണ്ടിയാണ് ഹിന്ദിയിൽ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണ ദേശീയ നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങളിൽ സംസ്ഥാന നേതാക്കളാണ് സംസാരിക്കുന്നത്. ആദ്യമായിട്ടാണ് ഇത്തരത്തിൽ അവസരം കിട്ടിയതെന്നും ഇന്ന് രാവിലെയാണ് സംസാരിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദിയും മറ്റ് ഭാഷകളും കൈകാര്യം ചെയ്യാൻ അറിയാവുന്നത് കൊണ്ട് ബുദ്ധിമുട്ടൊന്നും തോന്നിയില്ലെന്നും ജോണി ജോസഫ് പറഞ്ഞു.
കോൺഗ്രസ് ജില്ലാ നേതൃയോഗത്തിൽ ദേശീയ നേതാക്കൾക്കൊപ്പം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എം നസീർ, ടോമി കല്ലാനി, പി.ആർ സോന, കെ.പി.സി.സി സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.