
പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തകർന്നടിഞ്ഞ് കേരളത്തിൽ സിപിഎം. ബിജെപി കേരളത്തിൽ മുന്നേറ്റം നടത്തിയാൽ കേരളത്തിൽ സിപിഎമ്മിന് ഗുണമാകുമെന്ന കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചാണ് ഇപ്പോൾ കേരളത്തിൽ യുഡിഎഫ് കുതിപ്പ് നടത്തുന്നത്. ശബരിമല നേട്ടമാക്കിമാറ്റാമെന്ന് കണക്കു കൂട്ടിയിരുന്ന ബിജെപിയ്ക്ക് പക്ഷേ കേരളത്തിൽ കാര്യമായ ഗുണമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും കണക്കു വ്യക്തമാക്കുന്നു.
കേരത്തിൽ ശബരിമല വിഷയമുണ്ടാകുമ്പോൾ ഹിന്ദു ഏകീകരണമുണ്ടാകുമെന്നും, ഇത് കോൺഗ്രസ് വോട്ടുകളിൽ ചോർച്ചയുണ്ടാക്കുമെന്നുമായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടൽ. എന്നാൽ, ഇത് തെറ്റിച്ച് ഹിന്ദുവോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിന്റെ അക്കൗണ്ടിൽ ചെന്നുവെന്നാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പുറത്ത് വരുന്നത്.
ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ അക്രമ സമരങ്ങളും, സിപിഎം നടത്തിയ രാഷ്ട്രീയ നീക്കങ്ങളും കോൺഗ്രസിന് ഗുണമായി മാറിയിരിക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന ഫലങ്ങൾ നൽകുന്ന സൂചന. ബിജെപി കൃത്യമായി വോട്ട് പിടിച്ചിരുന്നെങ്കിൽ ഇടതു മുന്നണി നേട്ടമുണ്ടാക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ വാദം. എന്നാൽ, ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന വാദങ്ങൾ. ശബരിമല വിഷയം ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്നു ഭയന്നിരുന്ന തിരുവനന്തപുരത്തും, പത്തനംതിട്ടയിലും, പാലക്കാടും വൻ കുതിപ്പാണ് ബിജെപി നടത്തിയത്. ഇവിടെ കോൺഗ്രസ് നേട്ടമുണ്ടാക്കുകയായിരുന്നു. എല്ലാ സീറ്റിലും കോൺഗ്രസാണ് ശക്തമായി മുന്നേറിയത്. ഇവിടെ സിപിഎം തകർന്നടിഞ്ഞ് താഴെ വീഴുകയായിരുന്നു. ഇത് സിപിഎമ്മിന് വൻ തിരിച്ചടിയായി. പാലക്കാട്ടും, പത്തനംതിട്ടയിലും, തിരുവനന്തപുരത്തും സിപിഎം മൂന്നാം സ്ഥാനത്ത് മാത്രമാണ് എത്തിയത്.