video
play-sharp-fill

പ്രതിസന്ധികളെ സമർത്ഥമായി അതിജീവിച്ച ഭരണാധികാരിയാണ് കെ കരുണാകരൻ: രഞ്ജു കെ മാത്യു

പ്രതിസന്ധികളെ സമർത്ഥമായി അതിജീവിച്ച ഭരണാധികാരിയാണ് കെ കരുണാകരൻ: രഞ്ജു കെ മാത്യു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രതിസന്ധികളെ സമർത്ഥമായി അതിജീവിച്ച് വിജയം വരിച്ച ഭരണാധികാരിയാണ് കെ കരുണാകരനെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. സിവിൽ സർവ്വീസ് മേഖലയ്ക്കും കേരള പൊതു സമൂഹത്തിനും അദ്ദേഹം ഒട്ടനവധി കാര്യങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

ജീവനക്കാർ ഇന്നനുഭവിക്കുന്ന ഭൂരിപക്ഷം ആനുകൂല്യങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്ത് ലഭ്യമായതാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ കേരള എൻ ജി ഒ അസോസിയേഷൻ സംഘടിപ്പിച്ച കെ കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രാഞ്ച് പ്രസിഡന്റ് ഷാജിമോൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. രാജേഷ് ബേബി , കെ ജി ഒ.യു ജില്ലാ സെക്രട്ടറി ജയശങ്കർ പ്രസാദ് ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സതീഷ് ജോർഷ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കണ്ണൻ ആൻഡ്രൂസ് , ഷീജാ ബീവി പി എച്ച്. , ജില്ലാ വൈസ് പ്രസിഡന്റ് ജെ ജോബിൻസൻ , ജില്ലാ വനിതാ ഫോറം കൺവീനർ സ്മിതാ രവി , ബ്രാഞ്ച് ഭാരവാഹികളായ രാജേഷ് വി.ജി , പ്രദീപ് ഇ വി. എന്നിവർ പ്രസംഗിച്ചു.