video
play-sharp-fill

രണ്ടിലയുടെ അവകാശി ജോസോ ജോസഫോ..? കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ വാദം ജനുവരി പതിമൂന്നിന്

രണ്ടിലയുടെ അവകാശി ജോസോ ജോസഫോ..? കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ വാദം ജനുവരി പതിമൂന്നിന്

Spread the love

സ്വന്തം ലേഖിക

കോട്ടയം : കേരള കോൺഗ്രസിന്റെ അഭിമാന പ്രശ്‌നമായി മാറിയ രണ്ടിലയുടെ അവകാശി ജോസ് കെ മാണിയോ പി.ജെ ജോസഫോ എന്ന് ജനുവരിയിലറിയാം. രണ്ടില ചിഹ്നത്തിന് അവകാശി പി.ജെ. ജോസഫോ ജോസ് കെ. മാണിയോ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം 13ന് അന്തിമ വാദം തുടങ്ങും. ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടുകൾ അവതരിപ്പിച്ചാൽ കമ്മീഷൻ അന്തിമ തീരുമാനമെടുക്കും. എന്നാൽ തെരെഞ്ഞെടുപ്പ് വിധി അനുകൂലം ആകുമെന്ന പ്രതീക്ഷയിലാണ് ജോസ് – ജോസഫ് വിഭാഗം.

ഇതുവരെയുണ്ടായ കോടതി വിധികൾ പോലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും വിധി അനുകൂലമാകുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ജോസ് കെ. മാണി പക്ഷത്തിന്റെ ആത്മവിശ്വാസത്തെ ജോസഫ് തള്ളിക്കളഞ്ഞു. പാർലമെന്ററി പാർട്ടിയിലെ അംഗബലം ചൂണ്ടിക്കാട്ടിയാണ് ജോസ് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനിൽ വാദിക്കുക. പാർട്ടി ഭരണഘടനയാണ് ജോസഫ് പക്ഷത്തിന്റെ മുഖ്യ ആയുധം. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണമടക്കം കമ്മീഷൻ പരിഗണിച്ചേക്കും. അധികം വൈകാതെ തർക്കത്തിൽ തീർപ്പ് കൽപ്പിക്കുമെന്നാണ് ഇരുവിഭാഗവും പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടനാട് ഉപതെരഞ്ഞെടുപ്പും, തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പും അടക്കം അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇരുവിഭാഗത്തിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി നിർണ്ണായകമാണ്.