രണ്ടില തളിർത്തു ഉപതെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം
പി ജെ ജോസഫിൻ്റെ മണ്ഡലത്തിലടക്കം കരുത്ത് തെളിയിച്ച് ജോസ് കെ മാണി. തൊടുപുഴ മണ്ഡലത്തിൽ രണ്ടു സീറ്റിലും യുഡിഎഫ് പരാജയപ്പെട്ടു കോട്ടയത്ത് മത്സരിച്ച നാലിൽ മൂന്ന് സീറ്റിലും വെന്നിക്കൊടി പാറിച്ച് കേരള കോൺഗ്രസ് (എം)വിജയിച്ചു. പാമ്പാടിബ്ലോക്കിലെ കിടങ്ങൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ എൽ.ഡി.എഫിൽ നിന്നും 1170 വോട്ടിനും മൂന്നിലവ് ഗ്രാമപഞ്ചായത്ത് എരു മപ്രാ വാർഡ് അറുപത്തിനാല് വോട്ടിനുമാണ് എൽ.ഡി.എഫിൽ നിന്നും ജോസ് കെ.മാണി വിഭാഗം പിടിച്ചടക്കിയത്. മണിമല പൂവത്തോലി വാർഡ് നിലനിർത്തുകയും ചെയ്തു.തൊടുപുഴയിൽ ജോസഫിന്റെ തട്ടകത്തിൽ ബിജെപി ക്കും സിപിഎം നും വിജയം. കോട്ടയത്ത് മാണി വിഭാഗം മിന്നുന്ന വിജയമാണ് നേടിയത് . കിടങ്ങൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശമാണ്. കേരള കോൺഗ്രസ് പിളരുന്നതിനു മുൻപാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചതും പ്രചരണ പരിപാടി ആരംഭിച്ചതും ഈ ഘട്ടത്തിൽ ഒരിക്കൽ പോലുംമോൻസ് ജോസഫ് എംഎൽഎ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയോ സ്ഥാനാർഥി വിജയത്തിനു വേണ്ടി പ്രവർത്തിക്കുകയോ ചെയ്യാതിരുന്നത് സംബന്ധിച് യുഡിഎഫ് പ്രാദേശിക നേതാക്കൾ ആക്ഷേപം ഉന്നയിച്ചിരുന്നു. സ്ഥലം എംഎൽഎ വിട്ടുനിന്നെങ്കിലും കേരള കോൺഗ്രസ് എം സ്ഥാനാർഥി വിജയിച്ചുവെന്നത് ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.
മധ്യ കേരളത്തിൽ ചർച്ചാ വിഷയമായ മാണി ജോസഫ് വിഭാഗങ്ങളുടെ പിളർപ്പിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ജോസ് കെ. മാണി നയിക്കുന്ന കേരള കോൺഗ്രസ് പാർട്ടിയുടെ ജനകീയാടിത്തറയുടെ ശക്തി പരീക്ഷണമായിരുന്നു. അതിൽ ആദ്യഘട്ടത്തിൽ അതിൽ ജോസ് കെ മാണി ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ മുൻതൂക്കം നേടിയിരിക്കുകയാണ്.ജോസഫ് വിഭാഗത്തിന് ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന തൊടുപുഴയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിലും യുഡിഎഫ് പരാജയം രുചിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച പ്രദേശമാണ് തൊടുപുഴ . പക്ഷേ ഉപതെരഞ്ഞെടുപ്പുകളിൽ ഈ നേട്ടം അവർക്ക് നിലനിർത്താനായില്ല മണക്കാട് ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനിൽ സിപിഎം സീറ്റ് നിലനിർത്തി ബ്ളോക്ക് പഞ്ചായത്ത് ഭരണം നിലനിർത്തി.കേരളകോൺഗ്രസ് എം അംഗം ചെയർപേഴ്സണായുള്ള തൊടുപുഴ നഗരസഭയിലെ ബിജെപിയുടെ സിറ്റിംഗ് സീറ്റ് 429 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലനിർത്തി.കേരള കോൺഗ്രസുകളുടെ ബലാബലത്തിൽ ജനകീയ കോടതിയിൽ ജോസ് കെ മാണി നയിക്കുന്ന പാർട്ടി മുൻതൂക്കം നേടിയിരിക്കുകയാണ്.കേരള കോൺഗ്രസ് (എം) നോടുള്ള ജന വിശ്വാസത്തിനുള്ള പ്രതിഫലനമാണ് ഈ ഉപതെരഞ്ഞെടുപ്പു ഫലമെന്നുംകേരള കോൺഗ്രസ് പാർട്ടിയെ തകർക്കുവാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് ജനവിധി തെളിയിച്ചതായും ജോസ്.കെ.മാണി എം.പി പറഞ്ഞു
|
Third Eye News Live
0