play-sharp-fill
സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടി; രാഹുല്‍ഗാന്ധിയുടെ റാലിയില്‍ കോണ്‍ഗ്രസ് പതാക ഒഴിവാക്കിയത് രാഷ്ട്രീയ ഭീരുത്വം: മുഖ്യമന്ത്രി

സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടി; രാഹുല്‍ഗാന്ധിയുടെ റാലിയില്‍ കോണ്‍ഗ്രസ് പതാക ഒഴിവാക്കിയത് രാഷ്ട്രീയ ഭീരുത്വം: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പാര്‍ട്ടി പതാക ഒഴിവാക്കിയത് രാഷ്ട്രീയ ഭീരുത്വമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. എന്തുകൊണ്ട് കോണ്‍ഗ്രസ്സിന് അങ്ങിനെ ഒരു അവസ്ഥ ഉണ്ടായി എന്നതു പ്രധാനമാണ്. ദേശീയ നേതാവിന് എന്തുകൊണ്ടു കോണ്‍ഗ്രസ് പതാക തൊട്ടുകൂടാത്തതായത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആദ്യമായി മണ്ഡലത്തില്‍ എത്തിയ നേതാവിന് സ്വന്തം പതാക ഉയര്‍ത്താന്‍ ആര്‍ജവം ഇല്ലാതായത് എന്തുകൊണ്ട് എന്നതു പ്രധാനമാണ്.


കഴിഞ്ഞ തവണ വിവാദം ഉണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പതാക ഒഴിവാക്കിയത്. ലീഗിന്റെ വോട്ടുവേണം അവരുടെ പതാക പാടില്ല എന്നതു ഭീരുത്വമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം ഘടക കക്ഷിക്കുപോലും അയിത്തം കാണിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് താഴ്ന്നുപോയി. കോണ്‍ഗ്രസ്സിന്റെ കൊടിയുടെ മഹത്വം അറിയാത്തവരാണ് ഇന്നത്തെ നേതാക്കള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ സമ്ബന്ന ചരിത്രത്തില്‍ ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളെ പോലും കോണ്‍ഗ്രസ് അപമാനിച്ചു.