play-sharp-fill
വാവര് സ്വാമിയെ അധിക്ഷേപിക്കുന്ന തരത്തിൽ വിവാദ പരാമർശം; ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കോൺ​ഗ്രസ്

വാവര് സ്വാമിയെ അധിക്ഷേപിക്കുന്ന തരത്തിൽ വിവാദ പരാമർശം; ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കോൺ​ഗ്രസ്

കൽപറ്റ: വാവര് സ്വാമിയെ അധിക്ഷേപിക്കുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കോൺ​ഗ്രസ്. വയനാട് കമ്പളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദപ്രസംഗം.

‘എനിക്കൊരു സംശയം. നാളെ, അയ്യപ്പന്റെ ഭൂമി വഖഫിന്‍റേത് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങാതി ഇരിപ്പുണ്ട്, അയ്യപ്പന്റെ താഴെ, അയ്യപ്പന്‍ 18 പടിയുടെ മുകളിലാ… ആ 18 പടിയുടെ അടിയില്‍ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്, വാവര്. ഈ വാവര് പറയാണ്, തത്കാലം ഞാനിത് വഖഫിന് കൊടുത്തുവെന്ന്, അങ്ങനെ പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേതാവും. അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും. അനുവദിക്കണോ?’, എന്നായിരുന്നു പ്രസം​ഗം.

ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് വി.ആര്‍. അനൂപ് ആണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം പങ്കെടുത്ത പരിപാടിയിൽ കേന്ദ്ര മന്ത്രി എത്തുന്നതിന് മുമ്പായിരുന്നു സംസ്ഥാന ഉപാധ്യക്ഷന്‍റെ പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാണിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരേയും കഴിഞ്ഞദിവസം കോൺ​ഗ്രസ് പോലീസിൽ പരാതി നൽകിയിരുന്നു.

വഖഫ് ബോര്‍ഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമായിരുന്നു സുരേഷ്‌ഗോപി പറഞ്ഞത്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെയായിരുന്നു സുരേഷ്‌ഗോപിയുടെയും പരാമര്‍ശം.