
സ്വന്തം ലേഖിക.
രാഹുല്‍ ഗാന്ധി പിന്മാറിയാല്‍ വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നേതാക്കളുടെ മത്സരം. ഇന്ത്യ മുന്നണിയില്‍ സമ്മര്‍ദ്ദം ശക്തമായാല്‍ രാഹുല്‍ മാറി നില്‍ക്കുമെന്ന ചര്‍ച്ച സജീവമാണ്.എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ പകരക്കാരുടെ പേരുകളും ചര്‍ച്ചയിലുണ്ട്.
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന് സിപിഐ ആവര്‍ത്തിച്ചാവശ്യപ്പെടുന്നുണ്ട്. ഇന്‍ഡ്യാ മുന്നണിയില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുന്നണി മര്യാദ മാനിച്ച് രാഹുല്‍ മാറിനില്‍ക്കുന്നതിനെ കുറിച്ച് എഐസിസി നേതൃത്വവും കാര്യമായി ആലോചിക്കുന്നുണ്ട്. വയനാട്ടില്‍ മത്സരിച്ചാല്‍ ഉത്തരേന്ത്യയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള തിരിച്ചടിയും കോണ്‍ഗ്രസില്‍ പുനഃരാലോചനക്ക് കാരണമായെന്നാണ് വിവരം.
രാഹുല്‍ വയനാട്ടില്‍ മാത്രം മത്സരിച്ചാല്‍ ബിജെപി അത് പ്രചാരണായുധമാക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് പകരക്കാരനെ കുറിച്ചുള്ള ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമാകുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കെ സി വേണു ഗോപാല്‍ മത്സരത്തിനിറങ്ങുമെന്ന സൂചനയുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


