നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി പട്ടികയിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച ചേരും

Spread the love

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമുള്‍പ്പെടെയുള്ള തുടര്‍ തീരുമാനങ്ങള്‍ക്കായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച യോഗം ചേരും. ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് യോഗം വിളിച്ചിരിക്കുന്നത്. എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നതാണ് പാര്‍ട്ടിയിലെ പൊതുധാരണ. ഇതേസമയം, ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നത് ശ്രദ്ധേയമായി.

video
play-sharp-fill

കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഖര്‍ഗെയുടെ വസതിയില്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജനവും പ്രശ്നങ്ങളില്ലാതെ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളുടെ പുരോഗതി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു.

എംപിമാര്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം യോഗത്തില്‍ ഉണ്ടായില്ലെങ്കിലും മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം. ഭൂരിപക്ഷം സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കുമെന്ന സൂചനയും നല്‍കി. ഈ വിഷയങ്ങളിലെ തീരുമാനങ്ങള്‍ കേരളത്തില്‍ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും പ്രചാരണ സമിതിയുടെ മുഖം ആര്‍ എന്നതടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമുണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group