video
play-sharp-fill
തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടി നേതാക്കൾ : സ്ഥാനമോഹികളുടെ എണ്ണം വർദ്ധിച്ചതോടെ അഞ്ചുതവണ മത്സരിച്ചവർ ഇനി കളത്തിലിറങ്ങേണ്ടെന്ന് കോൺഗ്രസിന്റെ നിർദ്ദേശം : ഉമ്മൻചാണ്ടിക്കും തിരുവഞ്ചൂരിനും ചെന്നിത്തലയ്ക്കും ഇളവ് നൽകാനും നീക്കം ; കോൺഗ്രസിൽ ഇത്തവണയും എങ്ങുമെത്താതെ യുവജനപ്രാതിനിധ്യവും വനിതാസീറ്റുകളും

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടി നേതാക്കൾ : സ്ഥാനമോഹികളുടെ എണ്ണം വർദ്ധിച്ചതോടെ അഞ്ചുതവണ മത്സരിച്ചവർ ഇനി കളത്തിലിറങ്ങേണ്ടെന്ന് കോൺഗ്രസിന്റെ നിർദ്ദേശം : ഉമ്മൻചാണ്ടിക്കും തിരുവഞ്ചൂരിനും ചെന്നിത്തലയ്ക്കും ഇളവ് നൽകാനും നീക്കം ; കോൺഗ്രസിൽ ഇത്തവണയും എങ്ങുമെത്താതെ യുവജനപ്രാതിനിധ്യവും വനിതാസീറ്റുകളും

സ്വന്തം ലേഖകൻ

കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ് നേതാക്കൾ. കാലമെത്ര കഴിഞ്ഞിട്ടും ഈ നിയമസഭാ തെരഞ്ഞെടുപ്പിലും യുവപ്രാതിനിധ്യവും വനിതാ സീറ്റുമെല്ലാം വിദൂരമാകുന്ന കാഴ്ചയാണ് നിലവിലുള്ളത്.

കോൺഗ്രസിലെ സ്ഥാനമോഹികളുടെ എണ്ണം പെരുകിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചുവട്ടം മത്സരിച്ചവർ ഇനി മത്സരിക്കാൻ ഇറങ്ങേണ്ടന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ ശുപാർശ. എന്നാൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും തിരുവഞ്ചൂരിനും മാത്രമായി ഇളവും നൽകാനാണ് നീക്കമുണ്ട്. ഈ നീക്കം നടപ്പിലായാൽ ഇത് നടപ്പിലായാൽ കെ.സിജോസഫ്, കെ.ബാബു തുടങ്ങിയവർ മത്സരിക്കാൻ ഉണ്ടാവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവത്വത്തിന് പ്രാധാന്യം കൊടുക്കണമെന്നാണു കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയിൽ ഉയർന്ന പൊതുവികാരം. 50 ശതമാനം സ്ഥാനാർത്ഥികളും 45 വയസ്സിൽ താഴെയുള്ളവരാകണം സ്ഥാനാർത്ഥികളാകേണ്ടത് എന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ നിർദ്ദേശം.

അതേസമയം സമിതിയുടെ ഈ തീരുമാനത്തെ ആരും എതിർത്തിട്ടില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.സി.ചാക്കോ പറഞ്ഞു.സ്ഥാനാർത്ഥികളിൽ സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കും. മൂവാറ്റുപുഴ കോൺഗ്രസ് വിട്ടുനൽകുന്നുണ്ടെങ്കിൽ മുൻകൂറായി പ്രവർത്തകരെ ബോധ്യപ്പെടുത്തണമെന്നും പി.സി.ചാക്കോ പറഞ്ഞു.

അതിനിടെ എംപിമാരുടെ ബിനാമിമാർക്ക് സീറ്റു നൽകാനുള്ള നീക്കത്തിലും പ്രതിഷേധ ശക്തമാണ്.തുടർച്ചയായ മൂന്നാം ദിവസവും കോന്നിയിലെ കോൺഗ്രസിൽ പൊട്ടിത്തെറികൾ തുടരുകയാണ്. അടൂർ പ്രകാശിനും റോബിൻ പീറ്റർക്കുമെതിരെ ലക്ഷ്യംവെച്ചവരെ തിരിഞ്ഞു കൊത്തുകയാണ് പുതിയ സംഭവങ്ങൾ.

ഇതിവിടെ വിമത സ്വരമുയർത്തിയ പാലക്കാട്ടെ എ.വിഗോപിനാഥിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുമുണ്ടായി. ഡിസിസി അധ്യക്ഷനായ വി.കെ.ശ്രീകണ്ഠൻ എംപി പെരിങ്ങോട്ടുകുറുശിയിലെ വീട്ടിലെത്തി ഗോപിനാഥിനെ സന്ദർശിച്ചു. രമ്യ ഹരിദാസ് എംപിയും ഗോപിനാഥിനെ കണ്ടിരുന്നു.