സഹോദരന് വേണ്ടി കോൺഗ്രസിനെ സി.പി.എമ്മിന് ഒറ്റി..! പാർട്ടി സ്‌നേഹത്തിലും വലുതാണ് സഹോദര സ്‌നേഹമെന്നു തെളിയിച്ച് വീണ്ടും എരുമേലിയിലെ കോൺഗ്രസ് നേതാവ്; അവിശ്വാസ പ്രമേയം പരാജയപ്പെടുത്തിയത് കെ.പി.സി.സി ഭാരവാഹിയുടെ ഒത്തു കളിയിൽ

സഹോദരന് വേണ്ടി കോൺഗ്രസിനെ സി.പി.എമ്മിന് ഒറ്റി..! പാർട്ടി സ്‌നേഹത്തിലും വലുതാണ് സഹോദര സ്‌നേഹമെന്നു തെളിയിച്ച് വീണ്ടും എരുമേലിയിലെ കോൺഗ്രസ് നേതാവ്; അവിശ്വാസ പ്രമേയം പരാജയപ്പെടുത്തിയത് കെ.പി.സി.സി ഭാരവാഹിയുടെ ഒത്തു കളിയിൽ

തേർഡ് ഐ ബ്യൂറോ

എരുമേലി: സഹോദര സ്‌നേഹത്തിനു മുന്നിൽ പാർട്ടിയെ കാൽക്കാശിന്  വിറ്റ കെ.പി.സി.സി ഭാരവാഹിക്കെതിരെ കോൺഗ്രസിൽ പ്രതിഷേധം ഉയരുന്നു.

എരുമേലി പഞ്ചായത്തിലെ അവിശ്വാസ പ്രമേയം അട്ടിമറിക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് തന്നെ സി.പി.എമ്മിനൊപ്പം ചേർന്നതായാണ് ആരോപണം. സി.പി.എം നേതാവായ സഹോദരന് വേണ്ടി, ഈ നേതാവ് പാർട്ടിയെ ഒറ്റിക്കൊടുക്കുകയായിരുന്നുവെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി നേരിട്ട് ഇടപെട്ട കേസിൽ പോലും കെ.പി.സി.സി ഭാരവാഹിയായ നേതാവ് നേരിട്ട് ഇടപെട്ട് അട്ടിമറിക്കുകയായിരുന്നു. ഇതിനു കൂട്ടു നിന്നതാവട്ടെ സി.പി.എം നേതാവായ ഇദ്ദേഹത്തിന്റെ സഹോദരനും.

സഹോദരന്മാർ പാർട്ടിയ്ക്കപ്പുറത്തേയ്ക്ക് ഒത്തു കളിച്ചതോടെ എരുമേലി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇത്തവണ കോൺഗ്രസിലെ ഒരംഗത്തെ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് തൊട്ടു മുമ്പ് കാണാതാകുകയായിരുന്നു. ഇതോടെ സിപിഎം നേതാവ് തങ്കമ്മ ജോർജുകുട്ടി പ്രസിഡന്റായി തുടരും.

കോൺഗ്രസിന്റെ എരുമേലി പഞ്ചായത്ത് പാർലമെന്ററി പാർട്ടി സെക്രട്ടറിയും ഇരുമ്പൂന്നിക്കര വാർഡ് പ്രതിനിധിയുമായിരുന്ന പ്രകാശ് പള്ളിക്കൂടത്തെയാണ് അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുമ്പായി കാണാതായത്. അവിശ്വാസ പ്രമേയത്തിന്റെ തലേന്ന് മൂന്നുമണിവരെ പാർട്ടിയുമായി ബന്ധമുണ്ടായിരുന്ന ഈ വാർഡംഗത്തെ നാലുമണിയോടെ കാണാതാകുകയായിരുന്നു.

നേരത്തെ 23 അംഗ പഞ്ചായത്തിൽ കോൺഗ്രസിനും സിപിഎമ്മിനും 11 വീതം അംഗങ്ങളും ഒരു കോൺഗ്രസ് വിമതനുമാണ് ജയിച്ചുവന്നത്. തെരഞ്ഞെടുപ്പിൽ തുമരംപാറ വാർഡ് എരുമേലി പഞ്ചാത്തിൽ ഇല്ലാത്ത ആർഎസ്പിക്ക് വിട്ടു നൽകിയതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിലെ ഭാരവാഹിയായിരുന്ന ബിനോയി ഇളപ്പുങ്കൽ അന്നു വിമതനായി മത്സരിച്ചത്. അന്നു സീറ്റ് ആർഎസ്പിക്ക് നൽകിയത് പ്രദേശത്തുനിന്നുള്ള മുതിർന്ന നേതാവിന്റെ എതിർപാർട്ടിയിലുള്ള സഹോദരനെ സഹായിക്കാനാണെന്നു ആക്ഷേപം ഉയർന്നിരുന്നു. എ്ന്നാൽ ആരോപണം ഉയർന്നതോടെ നേതാവിന്റെ സഹോദരൻ സിപിഎം സ്ഥാനാർത്ഥിയായി എരുമേലി ടൗൺ വാർഡിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ തവണ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുനിമോളുടെ വോട്ട് അസാധുവാകുകയും വോട്ടുനില തുല്യവുമാകുകയായിരുന്നു. ഇതോടെ നറുക്കെടുപ്പിലൂടെ സിപിഎമ്മിലെ തങ്കമ്മ ജോർജ്കുട്ടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷം നിലനിന്നിരുന്നു. ഇതോടെയാണ് ആറുമാസത്തിന് ശേഷം അവിശ്വാസം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇതിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഇടപെട്ടു. കെപിസിസി ജനറൽ സെക്രട്ടറിയായ ടോമി കല്ലാനിയുടെ മധ്യസ്ഥതയിൽ ആറു തവണയിലേറെ യോഗം ചേർന്നാണ് അവിശ്വാസം കൊണ്ടുവന്നത്. അതും പരാജയപ്പെട്ടതോട പഞ്ചായത്തിലെ കോൺഗ്രസിന്റെ നേതൃത്വം തന്നെ അപഹാസ്യരായിരിക്കുകയാണ്.

നേരത്തെ തന്നെ എരുമേലി പഞ്ചായത്തിലെ സിപിഎമ്മും കോൺഗ്രസിലെ ഒരു വിഭാഗവും തമ്മിൽ ചില അവിശുദ്ധ കൂട്ടുകെട്ടുകൾ ഉണ്ടായിരുന്നതായി ആക്ഷേപമുണ്ട്. നേരത്തെ 1996വരെ യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റും മുസ്ലീംലീഗ് നേതാവുമായിരുന്ന ഹാജി പിഎച്ച് അബ്ദുൽ സലാമിനെതിരെ ലീഗംഗമായ പി എ ഇർഷാദ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു. അവിശ്വാസം പാസായി ഇർഷാദ് പാർട്ടി വിട്ട് സിപിഎമ്മിലും ചേർന്നു. അന്നാണ് ആദ്യമായി സിപിഎം പഞ്ചായത്ത് ഭരണം പിടിക്കുന്നത്. അന്നു യുഡിഎഫ് വിട്ട് സിപിഎമ്മിലെത്തിയ പിഎ ഇർഷാദ് കെപിസിസി സെക്രട്ടറി പിഎ സലീമിന്റെ സഹോദരനാണ്. പിന്നീട് രണ്ടു ടേമിൽ ഇർഷാദ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1996ന് ശേഷം യുഡിഎഫിന് രണ്ടു തവണ മാത്രമാണ് ഇവിടെ ഭരണം കിട്ടിയിട്ടുള്ളു.

ഇത്തവണയും എ ഗ്രൂപ്പ് പ്രതിനിധികളായ അംഗങ്ങളുടെ കാലുവാരലോടെയാണ് കോൺഗ്രസിന് എരുമേലിയിൽ ഭരണം നഷ്ടപ്പെടുന്നത് എന്നത് വലിയ വിമർശനം ഉയരുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ ജനറൽ സീറ്റായോടെ ഐ ഗ്രൂപ്പ് നേതാവിനെ ഒഴിവാക്കാൻ പഞ്ചായത്തിന് പുറത്തുനിന്നും എ ഗ്രൂപ്പ് നേതാവിനെകൊണ്ടുവന്ന് മത്സരിപ്പിക്കാൻ മുൻ കൈയെടുത്തതും ഈ നേതാക്കളൊക്കെ തന്നെയായിരുന്നു. അന്നു വലിയ തോൽവിയാണ് നേരിട്ടത്. വ്യക്തിപരമായ താൽപര്യത്തിനു വേണ്ടി പാർട്ടിയെ ഉപയോഗിക്കുന്ന ഈ നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.