കോൺഗ്രസ് പ്രവർത്തകർ പോലീസിനെ ആക്രമിച്ചിട്ടില്ല; പ്രവർത്തകരുടെ വീട്ടിൽ പോലീസ് കയറി തേർവാഴ്ച നടത്തുന്നു; ക്രൂരമായ മർദ്ദനമാണ് പ്രവർത്തകർ നേരിട്ടതെന്ന് ഉമ്മൻ ചാണ്ടി ; കോട്ടയത്ത് നടന്നത് കോണ്‍ഗ്രസ് മുന്‍കൂട്ടി അറിയിച്ച്‌ നടത്തിയ ജാഥ; സിപിഎം ആക്രമണം നടത്തിയിട്ട് പോലും കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് ആദ്യം പോലീസ് കേസ് എടുത്തതെന്നും ആരോപണം

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം : കോട്ടയത്തു നടന്ന ജാഥ കോൺഗ്രസ് നേരത്തെ അറിയിച്ചതാണെന്ന് ഉമ്മൻ ചാണ്ടി .കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ കയറി പോലീസ് ആക്രമണം നടത്തുന്നത് ശെരിയല്ലെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി . പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല തകര്‍ത്തത് സിപിഎം പ്രവര്‍ത്തകരാണ്. വയനാട്ടില്‍ എംപി ഓഫീസിലെ ഗാന്ധി ചിത്രം കോണ്‍ഗ്രസുകാര്‍ നശിപ്പിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു .

കോൺഗ്രസ് പ്രവർത്തകർ ക്രൂരമായ മർദ്ദനത്തിന് ഇരയായി . പ്രവർത്തകർ പോലീസിനെ ഉപദ്രവിച്ചിട്ടില്ല . കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ പോലീസ് കയറി തേർവാഴ്ച നടത്തുന്നുവെന്നും പോലീസിന്റെ കണ്മുന്നിൽ വെച്ച് സി പി എം പ്രവർത്തകർ കോൺഗ്രസുകാരെ ആക്രമിച്ചെന്നും ഉമ്മൻചാണ്ടി കൂട്ടി ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം അക്രമാസക്തരായിരുന്നിട്ട് കൂടി പോലീസ് ആദ്യം കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു .
പോലീസ് ഉദ്യോഗസ്ഥന് ആക്രമണത്തിനിടെ പരിക്കേറ്റത് ബാരിക്കേഡ് വീണാണ്. പരിക്കേറ്റ ശേഷം പോലീസുകാർ പ്രവർത്തകരോട് മോശമായി പെരുമാറിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു .