video
play-sharp-fill

അയർക്കുന്നം മണ്ഡലം കോൺഗ്രസ് കൺവൻഷനും, അംഗത്വ വിതരണവും

അയർക്കുന്നം മണ്ഡലം കോൺഗ്രസ് കൺവൻഷനും, അംഗത്വ വിതരണവും

Spread the love

സ്വന്തം ലേഖകൻ

അയർക്കുന്നം: മണ്ഡലം കോൺഗ്രസ് കൺവൻഷനും പുതുതായി പാർട്ടിയിലേക്ക് കടന്നു വരുന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണവും ഇരുപത്തിമൂന്നാം തീയ്യതി ഞായറാഴ്ച രണ്ടു മണിക്ക് അയർക്കുന്നം ജംഗ്ഷനിലുള്ള പ്രിയദർശിനി കൾച്ചറൽ സെന്റെറിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിക്കും, ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ജോഷി ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സണ്ണി പാമ്പാടി, ത്രിതല പഞ്ചായത്തംഗങ്ങൾ, പാർട്ടി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ ആശംസകൾ നേരും. സമ്മേളനത്തിൽ ആദ്യകാല കോൺഗ്രസ് നേതാക്കന്മാരെ ആദരിക്കും.കൂടാതെ പഞ്ചായത്തിൽപ്പെട്ട നിർദ്ദനരായിട്ടുള്ള ക്യാൻസർ, കിട്‌നി ,ലിവർ, ഹൃദ് രോഗികളായിട്ടുള്ളവരെ സഹായിക്കുന്നതിനുള്ള പദ്ധതികൾക്ക് പ്രസ്തുത യോഗത്തിൽ രൂപം നല്കും.