
ഡൽഹി : കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് താര പ്രചാരകരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു.
40 പേർ അടങ്ങുന്നവരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മല്ലികാർജുൻ ഖാർഗേ, രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, എ കെ ആൻ്റണി, പ്രിയങ്കാ ഗാന്ധി, കെ സുധാകരൻ എന്നിവരടക്കം പട്ടികയിലുണ്ട്.
മല്ലികാർജുൻ ഖാർഗേ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എ കെ ആൻ്റണി, കെ സി വേണുഗോപാല്‍, പ്രീയങ്ക ഗാന്ധി, ദീപ ദാസ് മുൻഷി, സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, ഡി കെ ശിവകുമാർ, മുകുല്‍ വാസ്നിക്, സച്ചിൻ പൈലറ്റ്, സണ്ണി ജോസഫ്, വി ഡി സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ സുധാകരൻ, കൊടിക്കുന്നില്‍ സുരേഷ്, അടൂർ പ്രകാശ്, മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, എം എം ഹസൻ, കെ മുരളീധരൻ, പി ജെ കുര്യൻ, ബെന്നി ബെഹനാൻ, എം കെ രാഘവൻ, ഷാഫി പറമ്പില്‍, ആൻ്റോ ആൻ്റണി,

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്മോഹൻ ഉണ്ണിത്താൻ, കെ ജെ ജോർജ്, സമീർ അഹമ്മദ് ഖാൻ, ജെബി മേത്തർ, ഇമ്രാൻ പ്രതാപ്ഗർഹി, കനയ്യ കുമാർ, മൊഹമ്മദ് അസറുദ്ദീൻ, കെ സി ജോസഫ്, ദീപ്തി മേരി വർഗീസ്, ഷമ മുഹമ്മദ്, ജോസഫ് വാഴക്കൻ, അലോഷ്യസ് സേവിയർ എന്നിവരാണ് പട്ടികയിലുള്ളത്.



