video
play-sharp-fill

മകന് രക്താർബുദം….! തെരഞ്ഞെടുപ്പ് പ്രചരണത്തിന് അവധി നൽകി ആർ.സി.സിയുടെ വരാന്തയിൽ പ്രാർത്ഥനയോടെ കോൺഗ്രസ് സ്ഥാനാർത്ഥി

മകന് രക്താർബുദം….! തെരഞ്ഞെടുപ്പ് പ്രചരണത്തിന് അവധി നൽകി ആർ.സി.സിയുടെ വരാന്തയിൽ പ്രാർത്ഥനയോടെ കോൺഗ്രസ് സ്ഥാനാർത്ഥി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ എല്ലാ സ്ഥാനാർത്ഥികളും പ്രചരണ രംഗത്ത് സജീവമാണ്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അവധി നൽകി ആർസിസിയുടെ വരാന്തയിൽ പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഒരു സ്ഥാനാർത്ഥി.

അടൂരിലെ കോൺഗ്രസ് സ്ഥാനാർഥി എം.ജി.കണ്ണനാണ് പ്രചരണത്തിന് അവധി നൽകി മകന്റെ ചികിത്സയ്ക്കായി ആർ.സി.സിയിലെത്തിയത്. കണ്ണന്റെ ഒൻപത് വയസുള്ള മകൻ ശിവകിരൺ രക്താർബുദത്തിന് ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകന്റെ ചികിത്സയ്ക്കായി കണ്ണന് ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനു വൈകിട്ടുവരെ അവധി നൽകേണ്ടിവന്നു. ഭാര്യ സജിതാമോൾക്കൊപ്പം ശിവകിരണിനെ ആശുപത്രിയിലേക്ക് അയയ്ക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാൽ ശിവകിരണിന്റെ വാശിക്കുമുന്നിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അവധി നൽകുകയായിരുന്നു. മകന്റെ നിർബന്ധത്തിന് വഴങ്ങി അച്ഛനും ശിവകിരണിന്റെ ഒപ്പം പോയി. ഓമല്ലൂർ മാത്തൂർ ഗവ.യുപി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ശിവകിരൺ. മൂന്ന് വർഷം മുൻപാണ് ശിവകിരണിന് രോഗം സ്ഥിരീകരിച്ചത്.