
കുമരകം : അഞ്ചു വർഷങ്ങൾക്കു മുൻപ് സുരേഷ് കുറുപ്പ് എംഎൽഎ ആയിരുന്ന കാലത്ത് കോണത്താറ്റ് പാലത്തിന് ബഡ്ജറ്റിൽ വക കൊള്ളിച്ചു തുടങ്ങിയ പാലം ഇതുവരെ പണികൾ
പൂർത്തിയാകാതെ കിടക്കുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്.
അടുത്ത എംഎൽഎയായി വന്ന വി എൻ വാസവൻ ആറുമാസം കൊണ്ട് പണിപൂർത്തീകരിക്കും എന്നും പറഞ്ഞ് കൊട്ടിഘോഷിച്ച് പാലം പണിയുടെ തറക്കല്ലിട്ടെങ്കിലും ആറുമാസം കഴിഞ്ഞു പാലം പണി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് 2022ൽ കോട്ടയം ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ കുമരകം മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തിയിരുന്നു. ഇതോടെ പാലം പണി ആരംഭിക്കുകയും ചെയ്തു. എന്നാൽ മൂന്നര വർഷം കഴിഞ്ഞിട്ടും പാലത്തിൻ്റെ അപ്രൊച്ചിൻ്റെ പണി എങ്ങുമെത്താതെ ഇഴഞ്ഞു.
എന്നാൽ ഈ മാസം 30 ന് (നാളെ) ഒരു ഭാഗം പണിതീർത്ത് താൽക്കാലികമായി നാട്ടുകാർക്ക് പാലം കൊടുക്കുമെന്ന് മന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു . എന്നാൽ അപ്പ്രോച് പണികൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ മന്ത്രി വിഎൻ വാസവൻ നടത്തിയ മൂന്നാമത്തെ പ്രഖ്യാപനവും ജനങ്ങളെ വഞ്ചിക്കുന്ന നടപടിയായി മാറിയാൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് കുമരകം മണ്ഡലം കമ്മിറ്റിക്കുവേണ്ടി മണ്ഡലം പ്രസിഡണ്ട് സി ജെ സാബു അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group