video
play-sharp-fill
കണ്ണൂർ പാനൂരിൽ കോൺഗ്രസ്- ബിജെപി സംഘർഷം; എസ് ഐ ഉൾപ്പെടെ  ആറുപേർക്ക് പരിക്കേറ്റു

കണ്ണൂർ പാനൂരിൽ കോൺഗ്രസ്- ബിജെപി സംഘർഷം; എസ് ഐ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ

കണ്ണൂർ : കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം.

കോൺഗ്രസ് -ബിജെപി പ്രവർത്തകരായ സന്ദീപ്, അനീഷ് തുടങ്ങി അഞ്ച് പേർക്കും പാനൂർ സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ജയദേവനുമാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കൊടിമരവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

പരസ്പരം നൽകിയ പരാതിയിൻമേൽ ഇരു വിഭാഗത്തിനെതിരെയും പാനൂർ പോലീസ് കേസെടുത്തു.പ്രതികൾക്കായി പോലീസ് റെയ്ഡ് നടത്തിവരികയാണ്. പ്രദേശത്ത് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.