കോഴിക്കോട് കോണ്‍ഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് മേപ്പയ്യൂർ നിടുംപൊയിൽ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഓഫീസിലാണ് പ്രദേശവാസിയായ രാജനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

61 വയസായിരുന്നു. ‌കോണ്‍ഗ്രസ് പ്രവർത്തകനും ദിനപത്രത്തിന്റെ ഏജന്റുമാണ് രാജൻ. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നും പാർട്ടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിച്ചു.