കോൺഗ്രസ് വിളിച്ച ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രധാന പാർട്ടികൾ വിട്ടു നിന്നു; സഖ്യ കക്ഷികളായ ഡിഎംകെയും ശിവസേനയും അവസാന നിമിഷം പിൻമാറി
സ്വന്ത ലേഖകൻ
ഡൽഹി: പൗരത്വ നിയമഭേദതി, എൻ.ആർ.സി തുടങ്ങിയ നിലവിലെ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് വിളിച്ച് ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് പ്രധാന പാർട്ടികളെല്ലാം വിട്ടു നിന്നു.
പാർലമെന്റ് മന്ദിരത്തിൽ നടന്ന യോഗത്തിൽ 15 പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു. എന്നാൽ പ്രതിപക്ഷത്തെ ആറ് പ്രധാനപാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല. തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, ശിവസേന, ഡിഎംകെ, ആം ആദ്മി പാർട്ടി, സമാജ് വാദി പാർട്ടി തുടങ്ങിയ പാർട്ടികളാണ് യോഗത്തിൽ നിന്ന് വിട്ട് നിന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മമതാ ബാനർജിയും മായാവതിയും തങ്ങളുടെ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കോൺഗ്രസിന്റെ സഖ്യ കക്ഷികളായ ഡിഎംകെയും ശിവസേനയും അവസാന നിമിഷമാണ് പിൻമാറിയത്.
തമിഴ്നാട്ടിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് ഡിഎംകെ വിട്ടുനിന്നതെന്നാണ് സൂചന. മമതാ ബാനർജിക്കും സമാന പരാതിയാണുള്ളത്. കഴിഞ്ഞ ആഴ്ച നടന്ന ദേശീയ പണിമുടക്കിനിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഇടത്-കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
അതേ സമയം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടത് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.എൻസിപി അധ്യക്ഷൻ ശരത് പവാറും യോഗത്തിനെത്തി.