ക്ലറിക്കല്‍ പിഴവുകളുടെ പേരില്‍ വോട്ടര്‍മാരെ ഹിയിറിങ്ങിന് വിളിക്കുന്നത് ഒഴിവാക്കണം; മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസറെ കണ്ട് കോൺഗ്രസ്‌ പാർട്ടി നേതാക്കൾ

Spread the love

തിരുവനന്തപുരം: ക്ലറിക്കല്‍ പിഴവുകളുടെ പേരില്‍ വോട്ടര്‍മാരെ ഹിയിറിങ്ങിന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി നേതാക്കള്‍ മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസറെ കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. 2002ലെ പട്ടികയില്‍ പേരില്ലാത്തവരില്‍ രേഖകള്‍ നല്‍കിയവരെ ഹിയിറിങ്ങിന് വിളിക്കരുത്. ബൂത്ത് വിഭജനത്തിലെ അശാസത്രീയത പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

video
play-sharp-fill

പി സി വിഷ്ണുനാഥ്, മാത്യു കുഴല്‍ നാടൻ, എം വിൻസെന്റ് എന്നിവരാണ് തെരഞ്ഞെടുപ്പ് രത്തൻ ഖേല്‍ക്കറെ കണ്ടത്. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പക്ഷപാതം കാട്ടുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇപ്പോഴും തികഞ്ഞ ആശയക്കുഴപ്പമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വോട്ട് ഒഴിവാക്കുന്ന തരത്തിലുള്ളതാണ് പ്രകിയ. ഓരോ ജില്ലയിലും പല തരത്തിലാണ് പ്രക്രിയ. 18 ലക്ഷം പേരെയാണ് ക്ലറിക്കല്‍ പിഴവ് മൂലം ഹിയറിങ്ങിന് വിളിച്ചത്. ഇവർക്ക് ഹിയറിങ്ങ് ഒഴിവാക്കണം. രേഖകള്‍ ഹാജരാക്കുന്നവരെയും ഹിയറിങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group