തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ജനസമ്പർക്ക പരിപാടികൾക്ക് തുടക്കമായി

Spread the love

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ ജനസമ്പർക്ക പരിപാടികൾ ഇന്ന് മുതൽ സെപ്റ്റംബർ 2 വരെ നടക്കും.

ജില്ലയിലെ 1431 വാർഡുകളിലും ഇന്ന് രാവിലെ 8 മണി മുതൽ വീടുകളിലെത്തി ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് സംസാരിക്കുന്ന ഭവനസന്ദർശന പരിപാടി ആരംഭിച്ചു.

ജില്ലയിലെ എല്ലാ നേതാക്കളും സ്വന്തം വാർഡുകളിൽ സജീവമായി പങ്കെടുക്കുമെന്നും, വരുന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group