Deprecated: Creation of dynamic property FV_Player_Db_Video::$caption is deprecated in /home/u703431577/domains/thirdeyenewslive.com/public_html/wp-content/plugins/fv-player/models/db-video.php on line 467


video
play-sharp-fill

കോൺഗ്രസ്സ് പദ യാത്രക്കിടെ സി പി എം പ്രവർത്തകരുമായി സംഘർഷം; 75 പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു.

Spread the love

മയ്യില്‍ :മലപ്പട്ടത്ത് കോണ്‍ഗ്രസ്  പദയാത്രക്കിടെ സംഘർഷം, സി പി എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിലായിരുന്നു സംഘർഷം. സ്ഥലത്തെത്തിയ പോലീസ് ഇരു വിഭാഗത്തെയും ലാത്തി വീശി ഓടിച്ചു 75 പേർക്കെതിരെ മയ്യില്‍ പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. കോണ്‍ഗ്രസ് പാർട്ടി പ്രവർത്തനത്തിന് പ്രദേശത്ത് വിലക്ക് കല്‍പ്പിക്കുകയും സ്തൂപങ്ങള്‍ തകർക്കുകയും ചെയ്ത സി പി എം നടപടിയില്‍ പ്രതിഷേധിച്ച്‌ നടത്തിയ പദയാത്ര കടന്നു പോകവേ മലപ്പട്ടം സെൻ്ററില്‍ വെച്ചായിരുന്നു സംഘർഷമുണ്ടായത്.

 

സ്ഥലത്തെത്തിയ പോലീസ് ഇരുവിഭാഗത്തെയും സംഘർഷത്തില്‍ നിന്നും പിന്തിരിക്കുകയായിരുന്നു. പൊതുജന സമാധാനത്തിന് ഭംഗവരുത്തിയതിന് ഡിസിസി സെക്രട്ടറി റഷീദ് കവ്വായി , അമല്‍ കുറ്റ്യാട്ടൂർ,അടു വാപ്പുറത്തെ പി.ആർ.സനീഷ്, സുബോധ് മലപ്പട്ടം, നികേത് ഓണപ്പറമ്ബ് ,കെ പി ശശിധരൻ, രാധാകൃഷ്ണൻമലപ്പട്ടം, പ്രഭാകരൻ, പ്രിയേഷ്, സജീവൻ, എന്നിവർക്കും കണ്ടാലറിയാവുന്ന 40കോണ്‍ഗ്രസ് പ്രവർത്തകർക്കും സി പി എം ലോക്കല്‍ സെക്രട്ടറി പുരുഷോത്തമൻ, ഷിനോജ്, എ.എൻ.ലക്ഷ്മണൻ, എം.എം സജിത് ,അജി നാസ്, ജിതേഷ്, എന്നിവർക്കും കണ്ടാലറിയാവുന്ന 19 സി പി എം പ്രവർത്തകർക്കുമെതിരെ ഇൻസ്പെക്ടർ പി.സി.സഞ്ജയ് കുമാറിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.