video
play-sharp-fill

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വൈകാതെ പ്രഖ്യാപിക്കും; ഹോളിക്ക് പിന്നാലെ ചര്‍ച്ച; തരൂരിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല; പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ പ്രഖ്യാപനം നടത്താൻ നീക്കം

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വൈകാതെ പ്രഖ്യാപിക്കും; ഹോളിക്ക് പിന്നാലെ ചര്‍ച്ച; തരൂരിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല; പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ പ്രഖ്യാപനം നടത്താൻ നീക്കം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം:കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വൈകാതെ പ്രഖ്യാപിക്കും.തരൂർ,രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകൾ പരിഗണനയിൽ.

ഹോളിക്ക് പിന്നാലെ ചര്‍ച്ച തുടങ്ങി പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ പ്രഖ്യാപനം നടത്താനാണ് നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗങ്ങളുടെ എണ്ണം 25ല്‍ നിന്ന് 35 ആക്കിയതോടെ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. ശശി തരൂരിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പ്രത്യേക ക്ഷണിതാവാക്കുന്നതിനോട് തരൂരിന് താല്‍പര്യമില്ല. എന്നാല്‍ സമുദായ സമവാക്യമടക്കം പരിഗണിച്ചായിരിക്കും തീരുമാനം.

കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരും സമിതിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനായി കര്‍ണ്ണാടകയില്‍ നിന്ന് മുന്‍ മന്ത്രിയും മലയാളിയുമായ കെ ജെ ജോര്‍ജ്ജിനെ പരിഗണിക്കാനിടയുണ്ട്.

Tags :