പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് നേതൃത്വം; നോമിനേഷനിലൂടെ സമിതിയെ തെരഞ്ഞെടുക്കാൻ സാധ്യത
സ്വന്തം ലേഖകൻ
ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള നീക്കവുമായി നേതൃത്വം.നോമിനേഷനിലൂടെ അംഗങ്ങളെ തെരഞ്ഞെടുത്താല്‍ മതിയെന്ന് അഭിപ്രായം.അന്തിമ തീരുമാനം 24-ന് ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലുണ്ടാവും.
പ്ലീനറി സമ്മേളനം നടക്കാനിരിക്കേ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി നേരത്തെ രംഗത്ത് എത്തിയിരുന്നു. കേരളത്തില്‍ ജനിച്ചത് കൊണ്ട് എഐസിസിയിലെ പല പദവികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും,ദളിത് വിഭാഗത്തില്‍ നിന്ന് പ്രവര്‍ത്തക സമിതിയിലെത്താന്‍ യോഗ്യരായവര്‍ കേരളത്തിലുണ്ടെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പ്രവര്‍ത്തകസമിതിയിലെ രണ്ട് ഒഴിവുകളിലേക്കെത്താന്‍ തരൂരും ചെന്നിത്തലയും നീക്കം നടത്തുന്നതിനിടെയാണ് കൊടിക്കുന്നിലിന്‍റെ എന്‍ട്രി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എ.കെ ആന്‍റണിയും, ഉമ്മന്‍ചാണ്ടിയും ഒഴിഞ്ഞേക്കാവുന്ന പദവിയിലേക്കാണ് ചെന്നിത്തലയും, തരൂരും കരുക്കള്‍ നീക്കുന്നത്. തരൂരിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എംപിമാരായ കെ മുരളീധരന്‍, എം കെ രാഘവന്‍, ബെന്നിബെഹന്നാന്‍ എന്നിവര്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് കത്ത് നല്‍കുകയും ചെയ്തു.
ദേശീയ നേതൃത്വത്തില്‍ മുന്‍പ് പ്രവര്‍ത്തിച്ചതടക്കമുള്ള അനുഭവ പരിചയത്തില്‍ പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല.
തരൂരിനായുള്ള സമ്മര്‍ദ്ദവും എഐസിസി നേതൃത്വത്തിന് മുന്നിലുണ്ട്.എന്നൽ എഐസിസി തെരഞ്ഞെടുപ്പില്‍ മത്സരവും, വിമത നീക്കമെന്ന് വിലയിരുത്തപ്പെട്ട സംസ്ഥാനത്തെ പര്യടനവും തരൂരിനെ നേതൃത്വത്തിന്‍റെ കണ്ണിലെ കരടാക്കിയിരുന്നു.