video
play-sharp-fill

ചെലവ് ചുരുക്കാൻ ഒരുങ്ങി കോൺഗ്രസ് ; നേതാക്കള്‍ക്ക് മാസത്തില്‍ രണ്ടുതവണ മാത്രം വിമാന ടിക്കറ്റ് ; പരമാവധി യാത്ര ട്രെയിനിൽ

ചെലവ് ചുരുക്കാൻ ഒരുങ്ങി കോൺഗ്രസ് ; നേതാക്കള്‍ക്ക് മാസത്തില്‍ രണ്ടുതവണ മാത്രം വിമാന ടിക്കറ്റ് ; പരമാവധി യാത്ര ട്രെയിനിൽ

Spread the love

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ചെലവ് ചുരുക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാഗമായി വിമാനയാത്ര കഴിവതും ഒഴിവാക്കാന്‍ എഐസിസി സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു മാസത്തില്‍ രണ്ടുതവണ മാത്രമേ സെക്രട്ടറിമാര്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കു.

1400 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റിന്റെ പണം അനുവദിക്കും. ഇതിന് മുകളില്‍ ദൂരത്തിന് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റെടുക്കാമെന്നും നിര്‍ദേശമുണ്ട്.

ഒരു മാസത്തിൽ രണ്ടുതവണ മാത്രമേ സെക്രട്ടറിമാർക്ക് വിമാന ടിക്കറ്റ് അനുവദിക്കു. എഐസിസി സെക്രട്ടറിമാർ കുറഞ്ഞത് 15-20 ദിവസമെങ്കിലും അതത് സംസ്ഥാനങ്ങളിൽ ചെലവഴിക്കണമെന്നും കത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറിമാർക്കും എഐസിസിക്കും 1400 കിലോമീറ്റർ വരെയുള്ള ട്രെയിൻ നിരക്ക് തിരികെ നൽകുമെന്ന് കത്തിൽ പറയുന്നു. 1400 കിലോമീറ്ററിന് മുകളിലുള്ള ദൂരത്തിന് സെക്രട്ടറിമാർക്ക് ഏറ്റവും കുറഞ്ഞ വിമാന നിരക്ക് നൽകും. വിമാനക്കൂലി മാസത്തിൽ രണ്ടുതവണ മാത്രമേ നൽകൂ. ട്രെയിൻ നിരക്ക് വിമാന നിരക്കിനേക്കാൾ കൂടുതലാണെങ്കിൽ, അവർക്ക് വിമാനത്തിൽ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കാം.

Tags :