അഴിമതിക്കും , വികസനവിരുദ്ധതയ്ക്കുമെതിരെ കോൺഗ്രസ് ഉപവാസം ഒക്ടോബർ 31 ന്
സ്വന്തം ലേഖകൻ
കോട്ടയം: ഇന്ദിരാഗാന്ധിയുടെ 36 -) മത് രക്തസാക്ഷി ദിനമായ ഒക്ടോബർ 31 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നേതാക്കളും , ജനപ്രതിനിധികളും തിരുനക്കര മൈതാനത്ത് 24 മണിക്കൂർ ഉപവാസസമരം നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പ് അറിയിച്ചു.
സ്വർണ്ണക്കള്ളക്കടത്ത്, മയക്കുമരുന്ന് മാഫിയ, അഴിമതി കേസുകളിൽപെട്ട സിപിഎം-ന്റെ ജീർണ്ണമുഖം തുറന്നുകാട്ടുന്നതിനും കോട്ടയം ജില്ലയിലെ വികസന പദ്ധതികളോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരയുമാണ് ഉപവാസം സംഘടിപ്പിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 9 -ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10 ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Third Eye News Live
0