video
play-sharp-fill

ഹർത്താൽ: അക്രമ സംഭവങ്ങളിൽ അറസ്റ്റിലായ ബി.ജെ.പി നേതാക്കളെ മാലയിട്ട് സ്വീകരിച്ചത് കോൺഗ്രസിലെ മുതിർന്ന നേതാവ്

ഹർത്താൽ: അക്രമ സംഭവങ്ങളിൽ അറസ്റ്റിലായ ബി.ജെ.പി നേതാക്കളെ മാലയിട്ട് സ്വീകരിച്ചത് കോൺഗ്രസിലെ മുതിർന്ന നേതാവ്

Spread the love


സ്വന്തം ലേഖകൻ

ഇടുക്കി: ശബരിമലയിലെ യുവതീ പ്രവേശത്തിനെതിരെ പ്രഖ്യാപിച്ച ഹർത്താലിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളിൽ അറസ്റ്റിലായ ബി.ജെ.പി നേതാക്കളെ മാലയിട്ട് സ്വീകരിച്ചത് കോൺഗ്രസിലെ മുതിർന്ന നേതാവ്. ചെറുതോണിയിൽ വാഹനങ്ങൾ തടഞ്ഞ ബി.ജെ.പി നേതാക്കളെ അറസ്റ്റിന് ശേഷം ജാമ്യത്തിൽ വിട്ടപ്പോൾ മാലയിട്ട് സ്വീകരിക്കാനെത്തിയത് കോൺഗ്രസ് ഇടുക്കി ഡി.സി.സി ജനറൽ സെക്രട്ടറിയായ എം.ഡി അർജുനനായിരുന്നു.

വ്യാഴാഴ്ച നടത്തിയ ഹർത്താലിനോടനുബന്ധിച്ചാണ് ചെറുതോണിയിൽ വാഹനങ്ങൾ തടഞ്ഞ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.എസ്. സുരേഷ്, ആർ.എസ്.എസ് കാര്യവാഹക് പ്രേംകുമാർ, സ്വാമി ദേവചൈതന്യ എന്നിവരങ്ങുന്ന 16 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് ആറിന് ഇവരെ വിട്ടയച്ചപ്പോൾ ചെറുതോണിയിൽ നിന്ന് നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകർ ജാഥയായി പൊലീസ് സ്റ്റേഷനിലെത്തി ഇവരെ സ്വീകരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് ഡി.സി.സി ജനറൽ സെക്രട്ടറിയും പോയത്. തിരികെ ജാഥയായി വീണ്ടും ചെറുതോണിയിലെത്തി മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രകടനത്തിന് ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്തതും എം.ഡി അർജുനനായിരുന്നു. അതേസമയം ബി.ജെ.പി പ്രവർത്തകരെ സ്വീകരിക്കാൻ ഡി.സി.സി ജനറൽ സെക്രട്ടറി പോയത് സംബന്ധിച്ച് അറിയില്ലെന്നും വിഷയത്തിൽ ജനറൽ സെക്രട്ടറിക്കെതിരെ കെ.പി.സി.സി പ്രസിഡന്റുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group