
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന പ്രഖ്യാപനം ഈ മാസം 24ന് ശേഷം ഉണ്ടാകാന്‍ സാധ്യത.
പട്‌നയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെപിസിസിയുടെ പുതിയ നേതൃത്വത്തില്‍ 9 വൈസ് പ്രസിഡന്റുമാര്‍, 40 ജനറല്‍ സെക്രട്ടറിമാര്‍, 90 സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവര്‍ ഉണ്ടാകും.
സംസ്ഥാന നേതൃത്വത്തില്‍ ധാരണയായ ഈ പട്ടിക പട്‌നയില്‍ നടക്കുന്ന വിപുലീകൃത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അംഗീകരിച്ച ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് തീരുമാനം. വിവിധ തലങ്ങളിലുള്ള നേതൃമാറ്റങ്ങളിലൂടെ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.