
തലയോലപ്പറമ്പ്:കോൺഗ്രസ് തലയോലപറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന കെ.വി.കരുണാകരന്റെ ഏഴാം ചരമവാർഷിക ദിനാചരണം നടത്തി.
തലയോലപറമ്പ് ഫാർമേഴ്സ് ബാങ്ക് കെ.വി.കരുണാകരൻ സ്മാരക ഹാളിൽ നടന്ന അനുസ്മരണ യോഗം കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു.
സംശുദ്ധമായ പൊതുപ്രവർത്തനം നടത്തിയ കെ.വി. കരുണാകരൻ പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നെന്നും സംസ്ഥാനം ഭരിക്കുന്നവർ ആരാധനാലയങ്ങളിലെ മോഷണത്തിൻ്റെപേരിൽ ആരോപണം നേരിടുന്നത് അപമാനകരമാണെസും ഉദ്ഘാടന പ്രസംഗത്തിൽ സുധീരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ.ഷിബു അധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ ടോമികല്ലാനി ,എൻ.എം.താഹ,മോഹൻ ഡി.ബാബു,
ബി.അനിൽകുമാർ, പി.ഡി. ഉണ്ണി, പി.പി.സിബിച്ചൻ, പി.വി.പ്രസാദ്,പി.ജി. ഷാജിമോൻ, ജയ്ജോൺ,ഇ.കെ.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.