
കോട്ടയത്ത് കോൺഗ്രസിലെ അസ്വസ്ഥതകൾ വർദ്ധിക്കുന്നു:’ കെപിസിസി നിയമിച്ച മണ്ഡലം പ്രസിഡന്റുമാരെ അവർ പിൻവലിച്ചു: പകരം പഴയ പ്രസിഡന്റുമാർക്ക് ചുമതല.
ചങ്ങനാശേരി: മണ്ഡലം പ്രസി
ഡന്റ് നിർണയത്തിലെ തർക്കം തുറന്ന പോരിൽ. ഒടുവിൽ കെപി സിസി തന്നെ പേരു വെട്ടി . മാടപ്പള്ളി, ചങ്ങനാശേരി വെസ്റ്റ്, ചങ്ങനാശേരി ഈസ്‌റ്റ് മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ച ഉത്തരവു റദ്ദാക്കി കെപിസിസി.
മുൻപ് മണ്ഡലം പ്രസിഡന്റായി ചുമതലയുണ്ടായിരുന്നവർക്ക് സ്ഥാനത്ത് തുടരാമെന്നും ഇന്നലെ കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഒപ്പു വച്ച അറിയിപ്പിൽ പറയുന്നു.
പഴയ മണ്ഡലം പ്രസിഡന്റുമാ രായ ബാബു കുരീത (മാടപ്പള്ളി), സിയാദ് അബ്ദുൽ റഹ്‌മാൻ (ചങ്ങനാശേരി ഈസ്റ്റ‌്), തോമ സ് അക്കര (ചങ്ങനാശേരി വെസ്റ്റ്) എന്നിവർക്കാണ് ഇനി ചുമതല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിൻസൺ മാത്യു (മാടപ്പള്ളി), ഗീതാ ശ്രീകുമാർ (ചങ്ങനാശേരി വെസ്റ്റ‌്), ബാബു വള്ളപ്പുര (ചങ്ങനാശേരി ഈസ്‌റ്റ്) എന്നിവരെയാണ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയത്.
മാടപ്പള്ളി മണ്ഡലം പ്രസിഡൻ്റ് നിർണയത്തിലെ തർക്കവും മാടപ്പള്ളി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ തർക്കവും പൊട്ടി ത്തെറിയിലേക്ക് എത്തിയിരുന്നു.
മണ്ഡലം പ്രസിഡന്റ് സ്ഥാന ത്തുനിന്നു നീക്കിയ കെപിസിസിയുടെ അറിയിപ്പ് അംഗീകരിക്കുന്നതായി ജിൻസൺ മാത്യു പറഞ്ഞു.
എന്നാൽ മാടപ്പള്ളി ബാങ്ക് തിര ഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഔദ്യോഗിക പാനൽ താൻ നയിക്കുന്നതാണെന്നു ജിൻസൺ പറഞ്ഞു.
കെപിസിസി നിർദേശപ്രകാരം ബാബു കുരീത്ര മണ്ഡലം പ്രസിഡന്റായി തുടരാൻ ഡിസിസി പ്രസിഡന്റ് ജൂലൈ 21ന് സർക്കുലർ നൽകിയിരുന്നതായും ഇതി ന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ബാബു കുരീത്രയുടെ പാനലാണ് ഔദ്യോഗികമെന്നും യുഡിഎ ഫ് മാടപ്പള്ളി മണ്ഡലം ഇലക് ഷൻ കമ്മിറ്റി ചെയർമാൻ ആന്റണി കുന്നുംപുറവും കൺവീനർ കുഞ്ഞു കൈതമറ്റവും പറഞ്ഞു.