കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ച തൃപ്തികരമെന്ന് കുഞ്ഞാലിക്കുട്ടി; മൂന്നാം സീറ്റുണ്ടോയെന്ന് 27 ന് അറിയാം.

Spread the love

 

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനായി കോണ്‍ഗ്രസുമായി ടത്തിയ ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.

video
play-sharp-fill

ഇന്നത്തെ ചര്‍ച്ചയുടെ വിവരങ്ങള്‍ 27ാം തിയ്യതി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം അറിയാം.

കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച വേണ്ടി വരില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചര്‍ച്ച പോസിറ്റീവ് ആയിരുന്നു.
കുഴപ്പങ്ങളൊന്നുമില്ല. തൃപ്തികരമായ ചര്‍ച്ചയായിരുന്നു.

ശിഹാബ് തങ്ങള്‍ സ്ഥലത്തെത്തിയ ശേഷം 27 ന് മുസ്ലീം ലീഗ് യോഗം ചേരും.

ഇന്നുണ്ടായ ചര്‍ച്ചയുടെ വിവരങ്ങള്‍ വിലയിരുത്തി അന്ന് തന്നെ കാര്യങ്ങള്‍ അറിയിക്കാം.

കോണ്‍ഗ്രസും ചര്‍ച്ചയുടെ കാര്യങ്ങള്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

വിവരങ്ങള്‍ പിന്നീട് പറയും. കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എം.എം ഹസന്‍, കെ.സുധാകരന്‍, വി.ഡി സതീശന്‍ എന്നിവരും ലീഗിനെ പ്രതിനിധീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.എം.എ സലാം എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് യോഗത്തിന് തൊട്ടുമുന്‍പും ലീഗ് വ്യക്തമാക്കിയിരുന്നു.