ഏറ്റുമാനൂർ സീറ്റ് കോൺഗ്രസിന് വിട്ടു നൽകാൻ തയാറെന്ന് കേരളാ കോൺഗ്രസ്: പകരം പൂഞ്ഞാർ കിട്ടണം: അതേ സമയം ചങ്ങനാശേരിയും വേണമെന്ന നിലപാടിൽ കോൺഗ്രസ്: പുതുയുഗ യാത്ര സമാപനത്തിന് ശേഷം ഉഭയ കക്ഷി ചർച്ച

Spread the love

കോട്ടയം: യുഡിഎഫില് കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റ് ഇത്തവണയും വേണമെന്ന ഉറച്ച നിലപാടിലാണ് കേരള കോണ്ഗ്രസ്. ശനിയാഴ്ച പുതുയുഗയാത്രയുടെ സമാപനത്തിനുശേഷം കോണ്ഗ്രസ് – കേരള കോണ്ഗ്രസ് ഉഭയകക്ഷി ചര്ച്ച നടത്താമെന്ന നിലപാടിലാണ് ഇരുപാര്ട്ടി നേതാക്കളും.

video
play-sharp-fill

കഴിഞ്ഞ തവണ തൊടുപുഴ, കടുത്തുരുത്തി, ഇടുക്കി, ചങ്ങാനാശേരി, ഏറ്റുമാനൂര്, തിരുവല്ല, കോതമംഗലം, തൃക്കരിപ്പൂര്, കുട്ടനാട്, ഇരിങ്ങാലക്കൂട സീറ്റുകളിലാണു മത്സരിച്ചത്. ഇതില് തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണു വിജയിക്കാനായത്. ഇത്തവണ ഏറ്റുമാനൂര്, ഇടുക്കി, ഇരിങ്ങാലക്കൂട, കുട്ടനാട് സീറ്റുകളില് കോണ്ഗ്രസിനു നോട്ടമുണ്ട്. ഇവ വിട്ടുകൊടുക്കാന് കേരള കോണ്ഗ്രസ് തയാറാല്ല.

സീറ്റുകള് വച്ചുമാറുന്നതുമായി ബന്ധപ്പെട്ടു ചര്ച്ച ചെയ്യാമെന്നാണ് പി.ജെ. ജോസഫ് കോണ്ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഏറ്റുമാനൂര് കോണ്ഗ്രസിനു നല്കിയാല് പൂഞ്ഞാര് വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാറില്‍ സ്ഥാനാർഥിനിർണയത്തില്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട് കോണ്‍ഗ്രസ്. ഏറ്റുമാനൂര് സീറ്റ് സംസ്ഥാന നേതാവിനു വേണ്ടിയാണ് കോണ്ഗ്രസ് ആവശ്യപ്പെടുന്നത്. ഇടുക്കി സീറ്റ് ഏറ്റെടുക്കണമെന്ന ഇടുക്കിയിലെ ജില്ലാ കോണ്ഗ്രസ് നേതൃത്വം ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ജോസഫ് വിഭാഗം വച്ചുമാറ്റത്തിനു തയാറല്ല.