കോണ്‍ഗ്രസിലെ തമ്മിലടി പുതിയ മാനങ്ങളിലേക്ക് കടക്കുന്നു: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി വിഡി സതീശൻ.

Spread the love

തിരുവനന്തപുരം: കോണ്‍ഗ്രസിലെ തമ്മിലടി പുതിയ മാനങ്ങളിലേക്ക് കടക്കുന്നു. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി വിഡി സതീശൻ.

കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് നീക്കം എഐസിസിയും ആരംഭിച്ചിട്ടുണ്ട്. നേതൃമാറ്റത്തിലും പുനഃസംഘടനയിലും എഐസിസി അഭിപ്രായം തേടി. ഇതുമായി ബന്ധപ്പെട്ട്

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളെ വെവ്വേറെ കണ്ടു സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, സണ്ണി ജോസഫ് തുടങ്ങിയവർ ദീപാദാസ് മുൻഷിയെ

കണ്ടു. വിഡി സതീശനുമായും കൂടിക്കാഴ്ച നടത്തും. ഈ അവസരത്തിലാകും സുധാകരനെ മാറ്റണമെന്ന് സതീശൻ ആവശ്യപ്പെടുക.