
കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല: അതിനു വേണ്ടി ആരും മഞ്ഞു കൊള്ളേണ്ടന്ന് രാഹുൽഗാന്ധി: അതൊക്കെ അധികാരം ലഭിച്ചശേഷം മാത്രം ആലോചിക്കേണ്ട കാര്യമാണ്: ഞാനാണ് മുഖ്യമന്ത്രി എന്ന് പറഞ്ഞു ആരും ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നും രാഹുൽ
തിരുവനന്തപുരം: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാവില്ല. ഒരു നേതാവിനെയും ഉയര്‍ത്തിക്കാട്ടി
ആവില്ല പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച വിളിച്ച് ചേര്‍ത്ത മുതിര്‍ന്ന നേതാക്കളുടെയും എംപിമാരുടെയും യോഗത്തില്‍ അര്‍ഥശങ്കക്ക് ഇടയില്ലാതെ വ്യക്തമാക്കി.
‘കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരെന്നു തെരഞ്ഞെടുപ്പിന് ശേഷം ഒരു മുറിക്കുള്ളില്‍ ഇരുന്ന് തീരുമാനിക്കും. നിരവധി യോഗ്യരായ നേതാക്കള്‍ നമുക്കിടയില്‍ ഉണ്ട്. മുഖ്യമന്ത്രി ആരെന്ന് നേരത്തെ തീരുമാനിക്കാനാവില്ല. അതൊക്കെ അധികാരം ലഭിച്ചശേഷം മാത്രം ആലോചിക്കേണ്ട കാര്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാനാണ് മുഖ്യമന്ത്രി എന്ന് പറഞ്ഞു ആരും ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കരുത്. മാധ്യമങ്ങള്‍ക്കു ദുര്‍വ്യാഖ്യാനം ചെയ്യാനേ അത് ഉപകരിക്കൂ,’ -രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു.
കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ഒളിഞ്ഞും തെളിഞ്ഞും കരുക്കള്‍ നീക്കുന്ന ഒരു വിഭാഗം മുതിര്‍ന്ന നേതക്കള്‍ക്കുള്ള താക്കീത് കൂടിയായായാണ് രാഹുലിന്റെ മുന്നറിയിപ്പ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, യോഗത്തില്‍ സംസാരിച്ച കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രസംഗത്തില്‍ തിരുവനന്തപുരം എംപി ശശി തരൂരിനോടുള്ള അനിഷ്ടം ഒട്ടും മറച്ചു വെച്ചില്ല. മോദി സ്തുതി ഇനി വെച്ചുപൊറുപ്പിക്കാനാവില്ലെന്നു അദ്ദേഹം വ്യക്തമാക്കി