
തിരുവനന്തപുരം : ഏറെക്കാലത്തിന് ശേഷം കോണ്‍ഗ്രസില്‍ വീണ്ടും എ ഗ്രൂപ്പിന്റെ യുദ്ധകാഹളം. പാലക്കാട് എം.എല്‍എയും യൂത്ത് കോണ്‍ഗ്രസ് മുൻ അദ്ധ്യക്ഷനുമായ രാഹുലിനെതിരായ ലൈംഗിക പരീഡനാരോപണങ്ങളെ പ്രതിരോധിക്കാനും പാർട്ടിക്കുള്ളില്‍ പ്രതിപക്ഷനേതാവിനെതിരായി തുറന്ന പോര് നടത്താനുമാണ് ഗ്രൂപ്പിന്റെ തീരുമാനം.
ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അപ്രസക്തമായ എ ഗ്രൂപ്പിന് അലകും പിടിയും നല്‍കാൻ വർക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥും ഷാഫി പറമ്പി.ലും തീരുമാനിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ജില്ലാതല എകോപനം ഉടൻ നടക്കും..
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ രാഹുലിനെതിരെ ഉയർന്ന ലൈംഗികാരോപണത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സ്വീകരിച്ച നിലപാടാണ് എ ഗ്രൂപ്പിനെ സജീവമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത്.
പാലക്കാട് തിരഞ്ഞെടുപ്പില്‍ രാഹുല്‍ മത്സരിച്ചു വിജയിച്ച ശേഷമാണ് ഗ്രൂപ്പ് സജീവമാക്കാനും പി.സി വിഷ്ണുനാഥ്, ഷാഫി പറമ്ബില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവർ ഒറ്റക്കെട്ടായി നിലയുറപ്പിക്കാനും തീരുമാനിക്കുന്നത്. എന്നാല്‍ പ്രതിപക്ഷനേതാവുമായി ഇവർ നല്ല ബന്ധവും സൂക്ഷിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനിടെ പി.വി അൻവറിനെ പൂർണ്ണമായും തള്ളിയ പ്രതിപക്ഷനേതാവിന്റെ നിലപാടിനെ മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അൻവറിന്റെ വീട്ടില്‍ ചർച്ചയ്‌ക്കെത്തിയതും പി.സി വിഷ്ണുനാഥിന്റെ ആവശ്യപ്രകാരമാണെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
രാഹുല്‍ വിജയിച്ച് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളില്‍ നിന്നും ഇവർക്ക് വോട്ട് ലഭിച്ചിരുന്നു. അത്തരത്തില്‍ ഒരു എകോപനം നടത്തി വിജയിച്ചതോടെയാണ് എ ഗ്രൂപ്പിന്റെ പുനരുജ്ജീവനമെന്ന കാര്യം ഷാഫി പറമ്പില്‍ ഗൗരവമായി എടുക്കുന്നത്. തുടർന്നാണ് പി.സി വിഷ്ണുനാഥുമായി ഇവർ ചർച്ചകള്‍ നടത്തുന്നത്.
വിഷ്ണുനാഥിനെ മുന്നില്‍ നിർത്തിയുള്ള ഗ്രൂപ്പ് രൂപീകരണമായിരുന്നു ഇവരുടെ അജൻഡ. ഇത് ഏതാണ്ട് ശരിവെയ്ക്കുന്ന തരത്തിലുള്ള വാർത്തകളാണ് നിലവില്‍ പുറത്ത് വരുന്നത്. മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ എ ഗ്രൂപ്പ് പ്രതിപക്ഷനേതാവിനെതിരെ തുറന്ന പോരിന് ആഹ്വാനം നല്‍കി ക്കഴിഞ്ഞതിന്റെ മുന്നോടിയാണ് രാഹുലിന്റെ ഇന്നത്തെ നിയമസഭാ പ്രവേശനം.
നേതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങള്‍ അറിഞ്ഞ ശേഷമാകും ഇനിയുള്ള ദിവസങ്ങളില്‍ രാഹുല്‍ സഭയില്‍ പങ്കെടുക്കുക.
ഇതിന് പുറമേ രാഹുലിനെ പാലക്കാട് മണ്ഡലത്തില്‍ തിരിച്ചെത്തിക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. സമ്ബൂർണ്ണമായ ഒരു റീലോഞ്ചിലൂടെ രാഹുലിനെ മണ്ഡലത്തില്‍ സജീവമാക്കിയെടുക്കാനാണ് എ ഗ്രൂപ്പ് നീക്കങ്ങള്‍ നടത്തുന്നത്. സൈബറിടങ്ങളിലൂടെ ആദ്യം കാര്യങ്ങള്‍ വിശദീകരിച്ചും വിശ്വാസ്യത കൂട്ടിയും കൊണ്ടുവന്ന ശേഷമാവും തിരികെ മണ്ഡലത്തിലെ ജനങ്ങളുടെ മുന്നിലേക്ക് രാഹുല്‍ എത്തുക.
പ്രതിപക്ഷനേതാവിനെതിരായ സൈബർ ആക്രമണത്തില്‍ പ്രതിക്കൂട്ടിലായി നില്‍ക്കുന്ന എഗ്രൂപ്പിന്റെ നടപടിയില്‍ ഹൈക്കമാന്റും ആശങ്കയിലാണ്.
ഇതിനിടയില്‍ ഷാഫി, വിഷ്ണുനാഥ് എന്നിവരെ ഒരുമിച്ച് വർക്കിംഗ് പ്രസിഡന്റുമാരാക്കിയ എ.ഐ.സി.സി തീരുമാനം തെറ്റിപ്പോയെന്ന സംസാരവും പാർട്ടിക്കുള്ളില്‍ രൂപപ്പെട്ടു കഴിഞ്ഞു. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ ഉള്‍പ്പാർട്ടി രാഷ്ട്രീയം കലങ്ങി മറിയുമെന്നതാണ് യാഥാർത്ഥ്യം.