
കോട്ടയം: ഭാരവാഹികളുടെ എണ്ണം കൊണ്ട് ശ്രേദ്ധയമാവുകയാണ് കോണ്‍ഗ്രസ് മുണ്ടക്കയം ബ്ലോക്ക് കമ്മറ്റി.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രഖ്യാപിച്ച ബ്ലോക്ക് പുനസംഘടനയില്‍ മൊത്തം 71 പേരാണ് ഭാരവാഹി
പട്ടികയില്‍ ഇടംപിടിച്ചത്.
ഭാരവാഹികളുടെ ലിസ്റ്റില്‍ ആരെയും ഒഴിവാക്കാന്‍ പറ്റാതെ സമ്മര്‍ദം ശക്തമായതോടെ എല്ലാവരും പട്ടികയില്‍ ഉള്‍പ്പെടുത്തുകയാതിരുന്നു.
എരുമേലി, മുണ്ടക്കയം, കോരുത്തോട്, പാറത്തോട് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് കോണ്‍ഗ്രസ് മുണ്ടക്കയം ബ്ലോക്ക് കമ്മറ്റി.
പ്രസിഡന്റ് ബിനു മറ്റക്കരയെ നേരത്തെ പ്രഖ്യാപിച്ച ശേഷം ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നില്ല. നീണ്ടുപോയ പുനഃസംഘടന കഴിഞ്ഞ ദിവസമാണ് യാഥാര്‍ഥ്യമായത്.
ബിനു മറ്റക്കര ഉള്‍പ്പടെ 71 പേരാണ് പുതിയ കമ്മറ്റിയില്‍. 14 വൈസ് പ്രസിഡന്റുമാര്‍, 40 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍, 15 പേര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍.
14 വൈസ് പ്രസിഡന്റുമാരില്‍ ഏക വനിത മുക്കൂട്ടുതറ ഡിവിഷനില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫാണ്.
40 ജനറല്‍ സെക്രട്ടറിമാരില്‍ ഏഴ് പേര്‍ വനിതകളാണ്.
എന്നാല്‍, ജംബോ കമ്മറ്റിയെന്നു പ്രാദേശിക സി.പി.എം നേതാക്കള്‍ ആക്ഷേപം ഉന്നയിക്കുന്നു.
101 പേരെ ഉള്‍പ്പെടുത്തി ഒരു റൗണ്ട് ഫിഗറാക്കാമായിരുന്നില്ലേ എന്നിങ്ങനെ നീളുന്നു പരിഹാസങ്ങള്‍.
എന്നാല്‍, ജനാധിപത്യ കക്ഷികളില്‍ ജംബോ കമ്മറ്റികള്‍ എന്നത് അത്ര പാതകം ഒന്നുമല്ല.
നേതൃത്വഗുണവും സമൂഹത്തില്‍ മാന്യമായി ജീവിച്ചു മാതൃകയായവരുമെല്ലാം ഏറെ പേര്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടാകും.
അവര്‍ക്കെല്ലാം നാട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനും ഓരോരോ സാഹചര്യങ്ങളില്‍ ഔദ്യോഗികമായി ഇടപെടാനുമെല്ലാം സ്ഥാനം ആവശ്യവുമാണ്.
സ്വാഗതാര്‍ഹമാണ് പുതിയ പുനസംഘടനയെന്നുമാണ് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്