എ വിഭാഗത്തിലെ 2 മണ്ഡലം പ്രസിഡന്റുമാരെ മാറ്റി: വൈക്കത്ത് കോൺഗ്രസിൽ അമർഷം പുകയുന്നു:

Spread the love

സ്വന്തം ലേഖകൻ
വൈക്കം: മണ്ഡലം പ്രസിഡന്റുമാരെ മാറ്റിയ നടപടി വൈക്കത്ത് കോൺഗ്രസിൽ സ് അമർഷം പുകയുന്നു. വൈക്കത്തെ 10 മണ്ഡലങ്ങളിൽ എ,ഐ ഗ്രൂപ്പുകൾക്ക് അഞ്ചു വീതമായിരുന്നു മണ്ഡലം പ്രസിഡൻ്റുമാർ. ഇപ്പോൾ എയ്ക്ക് അത് മൂന്നായി ചുരുങ്ങി. കോട്ടയം ജില്ലയിൽ നാലുമണ്ഡലം പ്രസിഡൻ്റുമാർക്കാണ് ഒടുവിൽ സ്ഥാനമാറ്റമുണ്ടായത്. അതിൽ രണ്ട് വൈക്കത്താണ്.

പൂഞ്ഞാർ തെക്കേക്കരയിൽ റോജി തെക്കേക്കരയും കുറവിലങ്ങാട് ബിജി മൂലക്കുഴിയും മണ്ഡലം പ്രസിഡൻ്റുമാരായി. വൈക്കത്തെ വെള്ളൂരിൽ മണ്ഡലം പ്രസിഡൻ്റും പഞ്ചായത്ത് അംഗവുമായിരുന്ന കുര്യാക്കോസ് തോട്ടത്തിലിനെ മാറ്റി വി.സി. ജോഷിക്ക് മണ്ഡലം പ്രസിഡൻ്റ് സ്ഥാനം നൽകി. ഉദയനാപുരം മണ്ഡലത്തിൽ പി.ഡി. ജോർജിനെ മണ്ഡലം പ്രസിഡൻ്റാക്കി.

വെള്ളൂരിൽ മണ്ഡലം പ്രസിഡൻ്റിനെ മാറ്റിയതിൽ പ്രതിക്ഷേധിച്ചു മണ്ഡലം ഭാരവാഹികളിലും പ്രവർത്തകരിലും ഒരു വിഭാഗം കടുത്ത അമർഷത്തിലാണ്. ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗ്രൂപ്പ് സാമുദായിക പരിഗണനകൾ അട്ടിമറിച്ച് മണ്ഡലം ഭാരവാഹികളെ നിശ്ചയിച്ചത് പ്രതികൂലമായി ബാധിക്കുമെന്നും ഒരു വിഭാഗം പ്രാദേശിക നേതാക്കളും പ്രവർത്തകരും നിശബ്ദരാകുന്നത് ബിജെപി, എൽഡിഎഫ് ക്യാമ്പുകളിൽ ചർച്ചയായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ പൊതുവായ പ്രശ്നങ്ങൾ പരിശോധിച്ചാൽ എ ഐ ഗ്രൂപ്പ് തർക്കം രൂക്ഷമായതിനെ തുടർന്ന് ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തല യോഗങ്ങൾ 25നു മുമ്പ് പൂർത്തിയാക്കണമെന്നാണ് നേതൃത്വം നിശ്ചയിച്ചിരുന്നതെങ്കിലും യോഗങ്ങൾ പകുതിപോലുമായിട്ടില്ല.