കോൺഗ്രസ് തൊഴിലാളി സംഘടന ഐ.എൻ.ടി.യു.സി പിളർന്നു :ഔദ്യോഗിക പക്ഷത്തിന് എതിരെ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: കോൺഗ്രസ് തൊഴിലാളി സംഘടന ഐ.എൻ.ടി.യു.സി പിളർന്നു. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ എതിർക്കുന്നവർ, രജിസ്റ്റർ ചെയ്ത തൊഴിലാളി യൂണിയനുകളുടെ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതോടെയാണ് സംഘടന പിളർന്നത്. വാർത്താ സമ്മേളനം നടത്തിയാണ് വിമത നേതാക്കൾ ഔദ്യോഗിക പക്ഷത്തിന് എതിരെ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച വിവരം പഖ്യാപിച്ചത്. സേവ് ഐ.എൻ.ടി.യു.സി എന്ന പേരിൽ ക്യാമ്പയിനുകൾ നടത്തുമെന്നും ഇവർ പറഞ്ഞു.

നിലവിലെ ഐ.എൻ.ടി.യു.സി നേതൃത്വം സി.ഐ.ടിയുവിന്റെ ബി ടീമാണെന്നാണ് വിമത വിഭാഗത്തിന്റ ആരോപണം. സർക്കാരിന്റ തൊഴിലാളി ദ്രോഹത്തിനെതിരെ ഒരു പ്രസ്താവന പോലും ചന്ദ്രശേഖരൻ ഇറക്കുന്നില്ല. വിമർശിക്കുന്നവരെയും കണക്ക് ചോദിക്കുന്നവരെയും പുറത്താക്കുകയാണ് ചന്ദ്രശേഖരന്റെ രീതിയെന്ന് മുൻ പ്രസിഡന്റ് കെ സുരേഷ് ബാബു ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന്ദ്രശേഖരനെ എതിർക്കുന്നവർ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റ മാത്രം ആളുകളല്ലെന്നും കോർഡിനേഷൻ കമ്മിറ്റി പറഞ്ഞു. സംസ്ഥാന സർക്കാരിന് എതിരെ ഫെബ്രുവരി 22ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളെ പങ്കെടുപ്പിക്കാനാണ് കോർഡിനേഷൻ കമ്മിറ്റിയുടെ നീക്കം. അതേസമയം, തനിക്കെതിരെ നടക്കുന്ന നീക്കങ്ങൾ അധികാരം പിടിക്കാനുള്ള ചിലരുടെ നീക്കമാണ് എന്നാണ് ചന്ദ്രശേഖന്റെ മറുപടി.