video
play-sharp-fill

രാജ് മോഹൻ ഉണ്ണിത്താന്റെ സ്വീകരണ ചടങ്ങിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു

രാജ് മോഹൻ ഉണ്ണിത്താന്റെ സ്വീകരണ ചടങ്ങിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു

Spread the love

സ്വന്തം ലേഖിക

കാസർകോട്: കാസർകോട് ലോക്‌സഭാ മണ്ഡലം നിയുക്ത എംപി രാജ്‌മോഹൻ ഉണ്ണിത്താൻറെ സ്വീകരണ ചടങ്ങിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു. തളിപ്പറമ്പ്് പട്ടുവത്തെ പ്രാദേശിക നേതാവ് കപ്പച്ചേരി രാഘവൻ (69) ആണ് മരിച്ചത്.ഇന്നലെ രാവിലെ 8.45നാണ് സംഭവം. പട്ടുവം മുതുകുടയിൽ രാജ്‌മോഹൻ ഉണ്ണിത്താന് നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാഘവൻ. ആദ്യത്തെ സ്വീകരണ ചടങ്ങായരുന്നു ഇവിടത്തേത്.രാഘവൻറെ മരണത്തെത്തുടർന്ന് ഇന്നത്തെ സ്വീകരണ ചടങ്ങുകൾമാറ്റിവച്ചു. മൃതദേഹം ഇന്നു രാവിലെ 9ന് മഴൂർ ഭവനത്തിലും തുടർന്ന് മുള്ളൂലിലെ തറവാട്ടിലും പൊതുദർശനത്തിനു വച്ചശേഷം മുള്ളൂൽ സമുദായ ശ്മശാനത്തിൽ സംസ്‌കരിക്കും. അന്തരിച്ച കോൺഗ്രസ് നേതാവ് കപ്പച്ചേരി നാരായണൻറെ സഹോദരനാണ്.