video
play-sharp-fill
പാലാ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ–എബിവിപി സംഘർഷം; ഡോക്ടർക്കും പരുക്കേറ്റു; കേസെടുത്ത് പോലീസ്

പാലാ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ–എബിവിപി സംഘർഷം; ഡോക്ടർക്കും പരുക്കേറ്റു; കേസെടുത്ത് പോലീസ്

സ്വന്തം ലേഖകൻ
പാലാ:പാല ജനറൽ ആശുപത്രിയിൽ എബിവിപി – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർക്കും സംഘർഷത്തിൽ പരുക്കേറ്റു. കഴിഞ്ഞദിവസം പോളിടെക്നിക് കോളജിൽ നടത്തുന്ന ഇന്റർപോളി യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റത്തിലും സംഘർഷത്തിലും പരുക്കേറ്റ എബിവിപി പ്രവർത്തകനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിയ എസ്എഫ്ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.

ഡോ. എഡ്വിൻ, ജയിംസ്, ബാസ്റ്റിൻ എന്നിവർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ എബിവിപി പ്രവർത്തകൻ മൃദുലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിനും മർദിച്ചതിനും ആശുപത്രി നിയമപ്രകാരവും പൊലീസ് കേസെടുതിട്ടുണ്ട്.