കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്റർ കോട്ടയം ജില്ലാ കമ്മറ്റി രൂപീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഉപഭോക്താവിന്റെ അവകാശ സംരക്ഷണം ഉറപ്പ് വരുത്തുന്നതിലേക്ക് റിട്ട.ജസ്റ്റിസ് ബി കെമാൽ പാഷ, ജേക്കബ് പുന്നൂസ്, ഭരത് സുരേഷ് ഗോപി എന്നിവർ രക്ഷാധികാരികളായി കേരളത്തിൽ പ്രവർത്തിച്ചു വരുന്ന കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്ററിന്റെ കോട്ടയം ജില്ലാ കമ്മറ്റി പ്രവർത്തനം ആരംഭിച്ചു.

പത്തനംത്തിട്ട ജില്ലാ മുൻ കൺസ്യൂമർ ഫോറം പ്രസിഡന്റ് പി.സതീഷ്ചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജന. സെക്രട്ടറി എ.അയ്യപ്പൻ നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റായി അഡ്വ. എസ്.എം സേതുരാജ് ജില്ലാ സെക്രട്ടറിയായി അഡ്വ. പി.ബി മജേഷ് കാഞ്ഞിരപ്പള്ളി, ട്രഷറർ ആയി സാജൻ പി.ഗോപാലൻ എന്നിവരെ തെരെഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് പ്രസിഡന്റായി അഡ്വ. ജോളി ജെയിംസ് ഈട്ടിക്കൽ, അഡ്വ. ദീപ്തി എസ് നാഥ്, അഡ്വ. ദീപ്തി സത്യൻ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി അഡ്വ. വിഷ്ണു മണി, അഡ്വ. എ.പി ജയപ്രകാശ്, അഡ്വ. അമൃതാനന്ദ് എന്നിവരെയും തിരഞ്ഞെടുത്തു.

അഡ്വ. രാജീവ് പി.നായർ, അഡ്വ. അനിൽകുമാർ അമ്പാടി, അഡ്വ. അവനീഷ് വി.എൻ, അഡ്വ. ഡോൺ ബോസ്, അഡ്വ. വി.ആർ ഹർഷകുമാർ , അഡ്വ. ഡെന്നി ജോസ് മാത്യു, അഡ്വ. വി ഡി.ജോസഫ് , അഡ്വ. ഗിരീഷ് കെ.എസ്. സിബി പീറ്റർ എന്നിവർ അടങ്ങുന്ന 9 അംഗ കമ്മറ്റിയും നിലവിൽ വന്നു.

സിവിസി കോട്ടയം ജില്ലാ മുഖ്യ രക്ഷാധികാരിയായി പത്തനംത്തിട്ട കൺസ്യൂമർ കോടതി മുൻ പ്രസിഡന്റ് ആയിരുന്ന അഡ്വ. പി.സതീഷ് ചന്ദ്രൻ നായരെയും ഉപ രക്ഷാധികാരിയായി കോട്ടയം കൺസ്യൂമർ കോടതി മുൻ മെമ്പർ അഡ്വ. രേണു പി.ഗോപാലനെയും കോർഡിനേറ്റർ ആയി മനു. ജെ വാരാപ്പള്ളിയെയും തിരഞ്ഞെടുത്തു.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമ ബോധനം നടത്തുന്നതിനും സിവിസിയുടെ ഇടപെടൽ കാര്യമാത്രമായി ഉണ്ടാകും എന്നും ജില്ലാ കൺവൻഷന് ശേഷം വിദഗ്ദ്ധ പരിശീലനം നേടിയ അഭിഭാഷകരെ ഉൾപ്പെടുത്തി നിയമ ബോധന സെമിനാറുകൾ സംഘടിപ്പിക്കും എന്ന് ജില്ലാ പ്രസിഡന്റും ജില്ലാ സെകട്ടറിയും സംയുക്തമായി പ്രഖ്യാപിച്ചു.