കോണ്‍ഫിഡന്‍റ് ഗ്രൂപ്പില്‍ ആര്‍ക്കും നിക്ഷേപമില്ല; മോഹൻലാലും ആന്‍റണി പെരുമ്പാവൂരുമായുള്ള ബന്ധം ആരംഭിക്കുന്നത് കാസനോവയിലൂടെ; ടി എ ജോസഫ്

Spread the love

കൊച്ചി: കോണ്‍ഫിഡന്‍റ് ഗ്രൂപ്പില്‍ ആര്‍ക്കും നിക്ഷേപമില്ലെന്നും മോഹൻലാലും ആന്‍റണി പെരുമ്പാവൂരുമായി കാസനോവ എന്ന സിനിമയിലൂടെയാണ് ഗ്രൂപ്പിന് ബന്ധമുണ്ടാകുന്നതെന്നും കുടുംബ സുഹൃത്തുക്കളെ പോലെയാണെന്നും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് പറഞ്ഞു.

video
play-sharp-fill

മോഹൻലാലിനോ ആന്‍റണി പെരുമ്പാവൂരിനോ മറ്റു സിനിമ താരങ്ങള്‍ക്കോ കോണ്‍ഫിഡന്‍റ് ഗ്രൂപ്പില്‍ നിക്ഷേപമില്ല. ആരും കമ്പനിയില്‍ നിക്ഷേപിച്ചിട്ടില്ല.

പാവം മോഹൻലാല്‍ ഇത്തരം കാര്യങ്ങളൊന്നും അറിഞ്ഞുപോലും കാണില്ല. കമ്പനികള്‍ക്ക് വായ്പയുമില്ല. അതിനാല്‍ തന്നെ ആര്‍ക്കും പണം നല്‍കാനുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപാര്‍ട്ട്മെന്‍റ് വില്‍ക്കുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങുന്നത് മാത്രമാണുള്ളത്. സെയില്‍സ് കളക്ഷനിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് നിര്‍മാണ പ്രവൃത്തി നടത്തുന്നത്. തങ്ങളെ വിശ്വാസമുള്ളവര്‍ അപാര്‍ട്ട്മെന്‍റുകള്‍ വാങ്ങാനായി പണം നല്‍കും. ഭൂമി തരുന്ന ഉടമകള്‍ ഉണ്ട്. കൃത്യമായ കരാര്‍ പാലിച്ചുകൊണ്ടാണ് ബിസിനസ് ചെയ്യുന്നത്.