നിർബന്ധിത കുമ്പസാരം വൈദികർ ദുരുപയോഗം ചെയ്യുന്നു ; ഹർജിയുമായി അഞ്ച് സ്ത്രീകൾ സുപ്രീംകോടതിയിലേക്ക് : ഹർജി നൽകിയവരിൽ കോട്ടയം സ്വദേശിനിയും
സ്വന്തം ലേഖകൻ
ന്യൂഡൽഹി : അടുത്ത കാലത്തായി ഏറെ ഉയർന്ന് കേൾക്കുന്ന ഒന്നാണ് കുമ്പസാരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ. ക്രിസ്ത്യൻ മതവുമായി ബന്ധപ്പെട്ടുള്ള കുമ്പസാര വ്യവസ്ഥ പലപ്പോഴും ദുരുപയോഗം ചെയ്യുന്ന വൈദികന്മാരും ഉണ്ട്.
സമീപകാലത്ത് കുമ്പസാരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചർച്ചയായതോടെ നിർബന്ധിത കുമ്പസാരം വേണമെന്ന വ്യവസ്ഥ ചോദ്യം ചെയ്ത് അഞ്ച് മലയാളി സ്ത്രീകൾ സുപ്രീം കോടതിയിലേക്ക്. എറണാകുളം സ്വദേശിനികളായ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശി ലാലി ഐസക്, കോട്ടയം സ്വദേശിനിയായ ബീന ജോണി, തൊടുപുഴ സ്വദേശിനി ആനീ മാത്യു എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് കോടതിയിൽ ഹാജരായത്. നിർബന്ധിത കുമ്പസാരമെന്ന വ്യവസ്ഥ മത പുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുകയാണെന്ന് ഇവർ നൽകിയ ഹർജിയിൽ പറയുന്നു.
ക്രിസ്ത്യൻ മതവിശ്വാസത്തിൽ നിർബന്ധിത കുമ്പസാരം ഒഴിച്ചുകൂടാനാകാത്തതാണോ എന്ന് പരശോധിക്കണമെന്നും, കുമ്പസാരം ഒരു വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണോ എന്ന് കോടതി പരശോധിക്കണമെന്നുംമ ഇവർ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.
ഹർജിക്ക് പിന്നിൽ ഓർത്തോഡോക്‌സ് യാക്കോബായ തർക്കമാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ പറഞ്ഞു. ഈ വിഷയത്തിൽ ഇടപെടലുകൾ നടത്തിയ കേരളാ ഹൈക്കോടതിയാണ് ഹർജി പരിഗണക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.