play-sharp-fill
ഒരു ചായ കുടിക്കാൻ പോയതേ ഓര്‍മ്മയുള്ളൂ: തിരികെയെത്തിയപ്പോള്‍ വനിതാ കണ്ടക്ടറുടെ പണമിട്ട ബാഗില്ല; കൂടെ ടിക്കറ്റ് റാക്കും ; മോഷണം ആലപ്പുഴയിൽ

ഒരു ചായ കുടിക്കാൻ പോയതേ ഓര്‍മ്മയുള്ളൂ: തിരികെയെത്തിയപ്പോള്‍ വനിതാ കണ്ടക്ടറുടെ പണമിട്ട ബാഗില്ല; കൂടെ ടിക്കറ്റ് റാക്കും ; മോഷണം ആലപ്പുഴയിൽ

സ്വന്തം ലേഖകൻ
ആലപ്പുഴ: കെഎസ്‌ആർടിസി വനിത കണ്ടക്ടറുടെ ബാഗും ടിക്കറ്റ് റാക്കും കവർന്നതായി പരാതി. രാവിലെ ആലപ്പുഴ ഡിപ്പോയിലായിരുന്നു സംഭവം.

ചെങ്ങന്നൂരില്‍ നിന്നും കൊട്ടാരക്കര വഴി ആലപ്പുഴ വരെ സർവീസ് നടത്തുന്ന കെഎസ്‌ആർടിസിയിലാണ് മോഷണം നടന്നത്.

ടിക്കറ്റ് റാക്കും പണമടങ്ങുന്ന ബാഗും സീറ്റില്‍ വച്ച്‌ കണ്ടക്ടർ ചായ കുടിക്കാൻ പോയതായിരുന്നു. തിരികെ എത്തിയപ്പോള്‍ സീറ്റ് ശൂന്യമായിരുന്നു. ഇതോടെ വിവരം സ്‌റ്റേഷൻ മാസ്റ്ററെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസില്‍ തെരച്ചില്‍ നടത്തിയെങ്കിലും ബാഗ് കണ്ടെത്താനായില്ല. ഇതോടെ കണ്ടക്ടർ പൊലീസില്‍ പരാതിപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സിസിടിവികള്‍

പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.