
പാലക്കാട്: വടക്കാഞ്ചേരിയിൽ ഓടുന്ന ബസില്‍ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു. കഴിഞ്ഞ ഡിസംബർ 29ന് രാവിലെ 7.45 ഓടെയാണ് സംഭവം ഉണ്ടായത്.
മംഗലംഡാം ഓലിംകടവ് ജിബിൻ (49) ആണ് മരിച്ചത്. ദേശീയപാതയിലൂടെ തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസ് ആളെ ഇറക്കാൻ ബസ്റ്റോപ്പില്‍ നിർത്തുന്നതിനിടെ മുൻഭാഗത്തെ ഡോർ തുറന്ന ജിബിൻ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
റോഡിലേയ്ക്ക് വീണ ജിബിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഉടൻതന്നെ ജീവനക്കാർ ചേർന്ന് ആംബുലൻസില്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


