ബസ് യാത്രക്കാരിയായ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ; കണ്ടക്ടർ അറസ്റ്റിൽ

Spread the love

കോഴിക്കോട് : കൊയിലാണ്ടിയിൽ ബസ്സില്‍ വെച്ച്‌ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്‌ടർ അറസ്റ്റില്‍. മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി വീട്ടില്‍ ശ്രീനാഥ് (22 ) നെയാണ് കോഴിക്കോട് വനിത പോലീസ് അറസ്റ്റ് ചെയ്തത്.

രാവിലെ കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോടേയ്ക്ക് പോകുന്ന ബസ്സില്‍വെച്ച്‌ എലത്തൂർ എത്തിയപ്പോഴാണ് ഇയാള്‍ വിദ്യാർത്ഥിനിയോട് അതിക്രമം നടത്തിയത്. കോഴിക്കോട് ബസ്സ് ഇറങ്ങിയ വിദ്യാർത്ഥിനി വനിതാ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

തുടർന്ന് വനിതാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്‌ടറായ ശ്രീസിത, സി.പി.ഓ മാരായ ജീൻസ, ദിജുഷ, സീ‌ന എ എന്നിവർ ചേർന്ന് പ്രതിയെ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച്‌ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group