കൺസഷൻ നൽകാതെ വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കി വിട്ടു ; തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടറെ ക്രൂരമായി മർദ്ധിച്ച് വിദ്യാർത്ഥിയുടെ ഭർത്താവും സുഹൃത്തുക്കളും

Spread the love

തലശേരി : പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്.

ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിനാണ് മർദ്ദനമേറ്റത്. കൺസഷൻ നൽകാതെ വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ചായിരുന്നു തർക്കം.

വിദ്യാർത്ഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് മർദിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ വച്ച് ഇവർ കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടക്ടറുടെ പരാതിയിൽ ചൊക്ലി പൊലീസ് അന്വേഷണം ആരംഭിച്ചു.