
പി എസ് സി ബോധവത്കരണ ക്ലാസ്; “പി.എസ്.സി യെ അറിയുക” എന്ന വിഷയത്തിൽ സൗജന്യ ബോധവത്കരണ ക്ലാസ് നടത്തി മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി
സ്വന്തം ലേഖകൻ
കോട്ടയം: പി എസ് സി ബോധവൽകരണ ക്ലാസ് നടത്തി. മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി “PSC യെ അറിയുക” എന്ന വിഷയത്തിൽ സൗജന്യ ബോധവൽക്കരണ ക്ലാസ് നടത്തി. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ ക്ലാസ് ഉദ്ഘാടനം നിർവഹിച്ചു.
പി.ഡി.സുരേഷ് (മുനിസിപ്പൽ കൗൺസിലർ) ചടങ്ങിൽ ആശംസ അർപ്പിച്ചു. ലൈബ്രറേറിയൻ കെ ബാബു അധ്യക്ഷനായ യോഗത്തിന് സെക്രട്ടറി ശ്യാംകുമാർ സ്വാഗതവും, യുവജനവേദി കൺവീനർ ലിതിൻ തമ്പി കൃതജ്ഞതയും രേഖപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ തുടങ്ങി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നിടം വരെയുണ്ടാകാവുന്ന സംശയങ്ങൾക്ക് ദുരീകരണം നടത്തി ഉദ്യോഗ്യാർത്ഥികൾക്കുള്ള സംശയനിവാരണവും നടത്തിയ വിജ്ഞാന പ്രഥമായ ക്ലാസ്സിന് ടി.വി ദിലീപ് കുമാർ (മുൻ സെക്ഷൻ ആഫീർ പി.എസ്.സി), പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാസെക്രട്ടറി നിധിൻ, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
Third Eye News Live
0