
ചവിട്ടുപടിയില്‍ നിന്ന് വീണ യുവാവിന് ദാരുണാന്ത്യം
മാനന്തവാടിയിൽ സൗണ്ട് ബോക്സ് ചുമന്നുകൊണ്ട് പോകുന്നതിനിടയിൽ യുവാവിന് ദാരുണാന്ത്യം.ചവിട്ടുപടിയില്‍ നിന്ന് തെന്നി വീഴുകയായിരുന്നു.മാനന്തവാടി ചോയിമൂല എടത്തോള ഷമാസ് (37) ആണ് മരിച്ചത്.ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.മാനന്തവാടി എരുമത്തെരുവ് അമ്ബുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിലാണ് അപകടം നടന്നത്.വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വൈകീട്ട് മാനന്തവാടി നഗരസഭ ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന ഇഫ്‌താർ സംഗമം ഷമാസിന്റെ മരണത്തെ തുടർന്ന് ഒഴിവാക്കി.
Third Eye News Live
0