video
play-sharp-fill

‘സൈലന്‍റ് കില്ലേഴ്സ്’;  ലക്ഷണങ്ങളിലൂടെ സമയബന്ധിതമായി തിരിച്ചറിയാൻ കഴിയാതെ പോവുകയും ചികിത്സയും രോഗമുക്തിയും പ്രയാസമായി വരികയും ചെയ്യുന്ന അവസ്ഥകള്‍ ; ഏറെ അപകടരമായ ഇത്തരം മെഡിക്കല്‍ കണ്ടീഷനുകള്‍ ഓരോ വര്‍ഷവും കവർന്നെടുക്കുന്നത് നിരവധി ജീവനുകളെയാണ് ; സൈലന്‍റ് കില്ലേഴ്സ് എന്നറിയപ്പെടുന്ന ആ മൂന്ന് രോഗങ്ങളെ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ…

‘സൈലന്‍റ് കില്ലേഴ്സ്’;  ലക്ഷണങ്ങളിലൂടെ സമയബന്ധിതമായി തിരിച്ചറിയാൻ കഴിയാതെ പോവുകയും ചികിത്സയും രോഗമുക്തിയും പ്രയാസമായി വരികയും ചെയ്യുന്ന അവസ്ഥകള്‍ ; ഏറെ അപകടരമായ ഇത്തരം മെഡിക്കല്‍ കണ്ടീഷനുകള്‍ ഓരോ വര്‍ഷവും കവർന്നെടുക്കുന്നത് നിരവധി ജീവനുകളെയാണ് ; സൈലന്‍റ് കില്ലേഴ്സ് എന്നറിയപ്പെടുന്ന ആ മൂന്ന് രോഗങ്ങളെ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ…

Spread the love

സ്വന്തം ലേഖകൻ

സൈലന്‍റ് കില്ലേഴ്സ് അഥവാ നിശബ്ദ ഘാതകര്‍ എന്നറിയപ്പെടുന്ന ചില മെഡിക്കല്‍ കണ്ടീഷനുകളുണ്ട്. ലക്ഷണങ്ങളിലൂടെ സമയബന്ധിതമായി തിരിച്ചറിയാൻ കഴിയാതെ പോവുകയും പിന്നീട് ചികിത്സയും രോഗമുക്തിയും പ്രയാസമായി വരികയും ചെയ്യുന്ന അവസ്ഥകളെ ആണ് ഇങ്ങനെ വിശേഷിപ്പിക്കുക. ഏറെ അപകടരമായ സാഹചര്യങ്ങളാണിവ. കാരണം ഓരോ വര്‍ഷവും എത്രയെത്രയോ ജീവനുകളാണ് ഇത്തരത്തിലുള്ള മെഡിക്കല്‍ കണ്ടീഷനുകളുടെ ഭാഗമായി മരണത്തിന് കീഴടങ്ങുന്നത്.

അത്തരത്തില്‍ അറിഞ്ഞിരിക്കേണ്ട മൂന്ന് മെഡിക്കല്‍ കണ്ടീഷനുകള്‍, അഥവാ രോഗങ്ങളെ പറ്റിയാണിനി പങ്കുവയ്ക്കുന്നത്. ഇവ സമയബന്ധിതമായി തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണങ്ങളെ കുറിച്ചും മനസിലാക്കാം…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്ന്…

ബിപി അഥവാ രക്തസമ്മര്‍ദ്ദമാണ് ഇതിലൊന്ന്. സൈലന്‍റ് കില്ലര്‍ എന്ന് ആരോഗ്യവിദഗ്ധര്‍ ബിപിയെ വിശേഷിപ്പിക്കുന്നത് നിങ്ങളും ഒരുപക്ഷേ കേട്ടിരിക്കാം. ബിപിയുള്ളവരില്‍ അധികം ലക്ഷണങ്ങളോ മറ്റ് പ്രയാസങ്ങളോ കാണണമെന്നില്ല. അതിനാല്‍ ബിപി അറിയാതെ പോകാം. എന്നാല്‍ ചിലരില്‍ ഇത് പിന്നീട് ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്) പോലുള്ള സങ്കീര്‍ണതകള്‍ക്ക് കാരണമാകും. ഹൃദയാഘാതത്തിന്‍റെ സാധ്യതയുള്ളതിനാലാണ് പ്രധാനമായും ബിപിയെ സൈലന്‍റ് കില്ലര്‍ എന്ന് വിളിക്കുന്നത് തന്നെ.

എന്തായാലും ബിപി അധികമാകുമ്പോള്‍ തീര്‍ച്ചയായും ചില ലക്ഷണങ്ങള്‍ പ്രകടമാകും. കാഴ്ച മങ്ങല്‍, മൂക്കില്‍ നിന്ന് രക്തം വരിക, ശ്വാസതടസം, നെഞ്ചുവേദന, തലകറക്കം, തലവേദന എന്നിവയെല്ലാം ഇങ്ങനെ കാണാവുന്ന ലക്ഷണങ്ങളാണ്. ഇവ കാണുന്നപക്ഷം ഉടൻ തന്നെ ബിപി പരിശോധിക്കണം. ബിപിയുണ്ടെന്ന് കണ്ടാല്‍ അത് നിയന്ത്രിച്ച് മുന്നോട്ട് പോകാനുള്ള മാര്‍ഗങ്ങളും അവലംബിക്കണം. ഇതോടെ അനുബന്ധമായി സംഭവിക്കാവുന്ന അപകടങ്ങളെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും.

രണ്ട്…

ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രമേഹം അഥവാ ഷുഗര്‍ ആണ് അടുത്ത സൈലന്‍റ് കില്ലര്‍. പ്രമേഹവും ഹാര്‍ട്ട് അറ്റാക്ക് പോലുള്ള ഗുരുതരമായ സാഹചര്യങ്ങളിലേക്ക് വ്യക്തികളെ നയിക്കാം. അതിനാലാണ് പ്രമേഹം അത്രമാത്രം പ്രധാനമാണെന്ന് പറയുന്നത്. പക്ഷേ പ്രമേഹത്തിലും ആദ്യഘട്ടത്തിലൊന്നും ലക്ഷണങ്ങള്‍ കാണണമെന്നില്ല. എന്നുവച്ചാല്‍ വര്‍ഷങ്ങളോളം ലക്ഷണങ്ങള്‍ കാണാതിരിക്കാം.

എങ്കിലും എപ്പോഴും ദാഹം, ഇടവിട്ട് മൂത്രശങ്ക (പ്രത്യേകിച്ച് രാത്രിയില്‍), എപ്പോഴും നല്ല ക്ഷീണം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം. ഒപ്പം സ്വകാര്യഭാഗങ്ങളില്‍ (സ്ത്രീകളിലും പുരുഷന്മാരിലും) ചൊറിച്ചില്‍, കാഴ്ച മങ്ങല്‍, അതുപോലെ വണ്ണം കുറയുകയും ചെയ്യുന്നുണ്ടോ എന്ന് നോക്കണം. ഇതും പ്രമേഹ ലക്ഷണമായി വരാവുന്ന പ്രശ്നം ആണ്.

മൂന്ന്…

പാൻക്രിയാസിനെ ബാധിക്കുന്ന ക്യാൻസറാണ് ഈ ലിസ്റ്റില്‍ അടുത്തതായി വരുന്നത്. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും കാണിക്കില്ലെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ വെല്ലുവിളി. പലപ്പോഴും വളരെ വൈകി മാത്രം ഇത് കണ്ടെത്തുന്നത് ചികിത്സയെയും രോഗിയുടെ ജീവനെയുമെല്ലാം ബാധിക്കാറുണ്ട്.

മഞ്ഞപ്പിത്തം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, മൂത്രത്തിന് കടുംനിറം, മലത്തിന് വിളറിയ നിറം എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം പാൻക്രിയാസ് ക്യാൻസറില്‍ കണ്ടേക്കാം. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.